കുളുവിൽ ബസ് നദിയിൽ വീണ് മരിച്ചവരുടെ എണ്ണം 44 ആയി
text_fieldsമണാലി: ഹിമാചൽപ്രദേശിലെ കുളു ജില്ലയിൽ സ്വകാര്യ ബസ് 500 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് മരിച്ചവരുട െ എണ്ണം 44 ആയി. മുപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ അന്വേ ഷണത്തിന് ഉത്തരവിട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ബഞ്ചാർ സബ്ഡിവിഷനിൽ വ്യാഴാഴ്ച വൈകുന്ന േരം നാലിനായിരുന്നു അപകടം. മലയിടുക്കിന് താഴെ അരുവിയിലേക്ക് പതിച്ച ബസിൽ കുടുങ്ങിയ നിലയിലായിരുന്നു യാത്രക്കാരിൽ പലരും. പ്രദേശവാസികളും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആംബുലൻസുകളിലും പ്രാദേശവാസികളുടെ വാഹനങ്ങളിലുമാണ് പലരെയും ആശുപത്രിയിൽ എത്തിച്ചത്.
പരിക്കേറ്റവരിൽ ഭൂരിപക്ഷംപേരുടെയും അവസ്ഥ അതിഗുരുതരമാണെന്ന് കുളു പൊലീസ് സൂപ്രണ്ട് ശാലിനി അഗ്നിഹോത്രി പറഞ്ഞു. 12 സ്ത്രീകളെയും 10 കുട്ടികളെയും 10 പുരുഷന്മാരെയും രക്ഷിക്കാൻ കഴിഞ്ഞുവെന്നും അവർ അറിയിച്ചു.
കുളു-ഗദഗുഷൈനി റൂട്ടിൽ പതിവായി സർവിസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബഞ്ചാർ ബസ്സ്റ്റാൻഡിൽനിന്ന് രണ്ട് കി.മീറ്റർ ദൂരം പിന്നിട്ടപ്പോഴാണ് അപകടം. ഭിയോത്ത് ഭാഗത്തെ കൊടുംവളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് ബസ് മലയടിവാരത്തിലേക്ക് മറിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.