മുംബൈ പബ്ബുകളില്‍ തീപിടിച്ച് 14 പേര്‍ മരിച്ചു
text_fieldsമുംബൈ: ലോവര്‍ പരേലിെല പ്രധാന വാണിജ്യ സമുച്ചയമായ കമല മിൽസിലെ മൂന്ന് പബ്ബുകളിലുണ്ടായ തീപിടിത്തത്തില്‍ 11 യുവതികളുള്‍പ്പെടെ 14 പേര്‍ മരിച്ചു. പരിക്കേറ്റ 19 പേര്‍ ചികിത്സയിലാണ്. വ്യാഴാഴ്ച അര്‍ദ്ധ രാത്രി 12.30 ഒാടെയാണ് നാലുനില കെട്ടിടത്തിെൻറ ടെറസിനു മുകളില്‍ കെട്ടിയുണ്ടാക്കിയ അറകള്‍ക്ക് തീപിടിച്ചത്. സ്ഫോടന ശബ്ദത്തോടെ തീ അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. പല പബ്ബുകളിലായി 150 ഓളം പേര്‍ കെട്ടിടത്തിലുണ്ടായിരുന്നു. 36ഓളം റസ്റ്റാറൻറുകള്‍, മാധ്യമ സ്ഥാപനങ്ങൾ, കോര്‍പറേറ്റ് ഓഫിസുകള്‍, മറ്റ് കച്ചവട സ്ഥാപനങ്ങള്‍ അടങ്ങിയതാണ് കമല മിൽ. അഗ്നിബാധയെ തുടര്‍ന്ന് ടൈംസ് നൗ, മിറര്‍ നൗ, ഇ.ടി നൗ, മൂവീസ് നൗ തുടങ്ങി ടൈംസ് െനറ്റ്്വര്ക്ക് ഗ്രൂപ്പിെൻറ വാര്‍ത്ത, വിനോദ ചാനലുകളുടെയും ടി.വി 9 ചാനലിെൻറയും സംപ്രേഷണം മുടങ്ങി. വാര്‍ത്ത ചാനലുകള്‍ ഭാഗികമായി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും മറ്റ് ചാനലുകള്‍ പൂര്‍വസ്ഥിതിയിലായിട്ടില്ല.
വണ്‍ എബോവ്, മൊജൊ ബിസ്ട്രൊ അടക്കം മൂന്ന് പബ്ബുകളിലാണ് തീപടര്‍ന്നത്. വണ്‍ എബോവില്‍നിന്നായിരുന്നു തുടക്കം. മരിച്ചവരെല്ലാം 20നും 35നുമിടയില്‍ പ്രായമുള്ളവരാണ്. ശ്വാസംമുട്ടിയാണ് 14 പേരുടെയും മരണമെന്ന് കെ.ഇ.എം ഹോസ്പിറ്റല്‍ അധികൃതര്‍ പറഞ്ഞു. രക്ഷതേടി ശുചിമുറിയിലേക്ക് ഓടികയറിയവരാണ് മരിച്ചവരില്‍ ഏറെയും. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയ ഖുശ്ഭു ഭന്‍സാലി, അമേരിക്കയില്‍നിന്ന് ബന്ധുക്കളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയ സഹോദരങ്ങളായ ധൈര്യ ലലാനി, വിശ്വ ലലാനി എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.
പബ്ബുകള്‍ നടത്തുന്ന കമ്പനിയായ സി ഗ്രേഡിെൻറ ഉടമകള്‍ക്ക് എതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ടെറസില്‍ അനധികൃതമായി അറകളുണ്ടാക്കിയതിന് പബ്ബുകള്‍ക്ക് എതിരെ നടപടിയെടുക്കാത്തതിന് അഞ്ച് നഗരസഭ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. സര്‍ക്കാറും ശിവസേന ഭരിക്കുന്ന മുംബൈ നഗരസഭയുമാണ് പ്രതിക്കൂട്ടിൽ. പബ്ബുകള്‍ക്ക് എതിരെ നഗരസഭക്കും സര്‍ക്കാറിനും സന്നദ്ധ സംഘടനകള്‍ പരാതി നല്‍കിയിട്ടും ഗൗനിച്ചില്ലെന്നാണ് ആരോപണം. അപകടമുണ്ടായാല്‍ രക്ഷപ്പെടാനുള്ള സംവിധാനം കെട്ടിടത്തിനില്ല എന്നത് വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
#KamalaMills fire. Scary 5-floor tall flames. Could feel the heat through glass exterior, 20m away pic.twitter.com/zTHb8SLI41
— Dramatical Error (@nigel_pais) December 28, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.