15 വിമാനങ്ങൾ റദ്ദാക്കി, 180 എണ്ണം വൈകി; ട്രെയിൻ സർവീസ് താളം തെറ്റി, മൂടൽമഞ്ഞിൽ വലഞ്ഞ് ഡൽഹി
text_fieldsന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിൽ വലഞ്ഞ് ഡൽഹി. ഇതുമൂലം 15 വിമാനങ്ങൾ റദ്ദാക്കി. 180 എണ്ണം വൈകി. മഞ്ഞ് ട്രെയിൻ സർവീസിനേയും ബാധിച്ചു. ഡൽഹി വഴി സർവീസ് നടത്തുന്ന 60 ട്രെയിനുകളാണ് വൈകിയോടുന്നത്.
ഡൽഹിയിൽ കഴിഞ്ഞ ഒമ്പത് മണിക്കൂറായി സീറോ വിസിബിലിറ്റി തുടരുകയാണ്. കഴിഞ്ഞ ദിവസവും മൂടൽമഞ്ഞ് മൂലം ഡൽഹിയിൽ ട്രെയിനുകൾ വൈകിയിരുന്നു. ബിഹാർ സംബർക്ക് ക്രാന്തി എക്സ്പ്രസ് ശ്രാം ശക്തി എക്സ്പ്രസ് എന്നിവയാണ് വൈകിയത്. ആറ് മണിക്കൂറോളമാണ് ട്രെയിനുകൾ വൈകിയത്.
രാവിലെ 11.30 വരെ 15 വിമാനങ്ങളാണ് റദ്ദാക്കിയത്. 180 വിമാനങ്ങളാണ് വൈകിയത്. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ 25 മിനിറ്റ് വരെയാണ് ശരാശരി വിമാനങ്ങൾ വൈകുന്നതെന്ന് ഫ്ലൈറ്റ്റഡാർ വെബ്സൈറ്റിൽ നിന്നും വ്യക്തമാകും.
ശനിയാഴ്ച 48 വിമാനങ്ങൾ റദ്ദാക്കി. 564 വിമാനങ്ങൾ വൈകുകയും ചെയ്തു. രാവിലെ എട്ട് മണിയോടെയാണ് വിസിബിലിറ്റിയിൽ നേരിയ പുരോഗതിയുണ്ടായത്. അതേസമയം, ഡൽഹിയിൽ താപനില കുറയുകയാണ്. 9.4 ഡിഗ്രി സെല്യഷസാണ് ഡൽഹിയിലെ കുറഞ്ഞ താപനില. ഡൽഹിയിലെ വായുമലിനീകരണ തോത് ഇപ്പോഴും ഏറ്റവും മോശം അവസ്ഥയിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.