പീഡിപ്പിക്കപ്പെട്ട ബധിരക്ക് 15 ലക്ഷം നഷ്ടപരിഹാരം
text_fieldsന്യൂഡൽഹി: ക്രൂരമായ ബലാത്സംഗത്തിനൊടുവിൽ ഗർഭിണിയാവുകയും പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്ത ബധിര-മൂക യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി.
ഹിമാചൽപ്രദേശിൽ നിന്നുള്ള 80 ശതമാനം വികലാംഗയായ യുവതിയാണ് നിരവധി തവണ ബലാത്സംഗത്തിനിരയായത്. ഇരക്ക് ഒറ്റത്തവണയായിത്തന്നെ തുക നൽകണമെന്നാണ് ഉത്തരവ്. ഇരയുടെ ജീവിത കാലയളവിൽ ഉടനീളം സംസ്ഥാന സർക്കാർ മാസംതോറും തവണകളായി നഷ്ടപരിഹാരം നൽകണമെന്ന ഹിമാചൽപ്രദേശ് ഹൈകോടതി വിധി പരിഷ്കരിച്ചാണ് സുപ്രീംകോടതി ഉത്തരവ്.
ഇൗ തുകയും പലിശയും സ്ഥിര നിക്ഷേപമായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ യുവതിയുടെ പേരിൽ ഉണ്ടാവണമെന്നും ജസ്റ്റിസുമാരായ െചലമേശ്വർ, സഞ്ജയ് കൃഷ്ണൻ എന്നിവർ പറഞ്ഞു. ഇതിൽ നിന്നും എല്ലാ മാസവും തുക പിൻവലിക്കാമെന്നും അത് ഇരയുടെ മാതാപിതാക്കൾക്ക് ഉപയോഗിക്കാമെന്നും ഇവർ പറഞ്ഞു.
ജീവിതകാലം മുഴുവൻ നഷ്ടപരിഹാരത്തുക തവണകളായി ലഭ്യമാക്കാൻ നിയമമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
ഇൗ ക്രൂരത പ്രവർത്തിച്ച വിക്കി എന്ന രജനീഷിന് 2015 ജൂൺ 26ന് ഹിമാചലിലെ ഹാമിർപുർ സെഷൻസ് കോടതി 20,000രൂപ പിഴക്കും പത്തു വർഷം കഠിനതടവിനും ശിക്ഷിച്ചിരുന്നു. 2016 ൽ ഇയാൾ നൽകിയ അപ്പീലും ഹൈകോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.