തിരിച്ചറിയൽ കാർഡില്ലാതെ 15 ലക്ഷം മുസ്ലിം വോട്ടർമാർ
text_fieldsമംഗളൂരു: കർണാടക സംസ്ഥാനത്തെ 15 ലക്ഷത്തോളം മുസ്ലിംകൾ ആസന്നമായ ജനാധിപത്യപ്രക്രിയയിൽനിന്ന് പുറത്തായേക്കും. ഇത്രയും വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡില്ലെന്ന് ഡൽഹി ആസ്ഥാനമായ റിസർച്ച് ആൻഡ് ഡിബേറ്റ്സ് ഇൻ െഡവലപ്മെൻറ് പോളിസി (സി.ആർ.ഡി.ഡി.പി) എന്ന സന്നദ്ധസംഘടന വിവരം പുറത്തു വിട്ടതോടെയാണ് വിഷയം വിവാദമായത്.
ഇതിന് പരിഹാരം കണ്ടെത്താൻ കോൺഗ്രസ് നീക്കംതുടങ്ങി. ശിവജിനഗർ മണ്ഡലത്തിൽ 2011 സെൻസസ് രേഖകളും ഫെബ്രുവരി 28ന് പ്രസിദ്ധീകരിച്ച പുതിയ വോട്ടർപട്ടികയും താരതമ്യംചെയ്തപ്പോൾ ലഭ്യമായ സൂചനയാണ് കൂടുതൽ പഠനം നടത്താൻ സംഘടനയെ പ്രേരിപ്പിച്ചത്. തുടർന്ന് 15 മണ്ഡലങ്ങൾകൂടി പഠിച്ചു. 16 മണ്ഡലങ്ങളിലായി 1.28 ലക്ഷം പേർ പുറത്തായെന്ന് കണ്ടെത്തി. ആനുപാതികമായി നിരീക്ഷിച്ചാൽ 224 മണ്ഡലങ്ങളിൽ 15നും18നും ഇടയിൽ ലക്ഷം പേർ പുറത്താവുമെന്ന് ജസ്റ്റിസ് സച്ചാർ കമീഷൻ അംഗവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഡോ. അബുസാലിഹ് ശരീഫിെൻറ നേതൃത്വത്തിലുള്ള സംഘടന കണക്കാക്കുന്നു.
സി.ആർ.ഡി.ഡി.പി കോഓഡിനേറ്റർ ഖാലിദ് സൈഫുല്ലയുടെ നേതൃത്വത്തിലുള്ള സംഘം വെബ്സൈറ്റും ആപും നിർമിച്ച് പരിഹാരം കാണാനുള്ള തീവ്രശ്രമത്തിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രക്രിയക്ക് തടസ്സമല്ലെന്ന സന്ദേശം നൽകിയാണ് സംഘടന ഇടപെടലിന് ആക്കംകൂട്ടുന്നത്. ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. എന്നാൽ, നാമനിർദേശപത്രിക സമർപ്പിക്കുന്ന ഈമാസം 24 വരെ പട്ടികയിൽ ഉൾപ്പെടുത്താം. സി.ആർ.ഡി.ഡി.പിയുടെ പ്രവർത്തനങ്ങളുമായി ഗൃഹസന്ദർശനം നടത്തി സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരെ നിയോഗിച്ച് മന്ത്രി റോഷൻ ബെയ്ഗും റിസ്വാൻ അഷ്റഫ് എം.എൽ.എയും സഹകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.