തൊഴിലില്ലായ്മയും പണപ്പെരുപ്പവും രൂക്ഷം; ഇന്ത്യയിലെത്തി പാകിസ്താൻ കുടുംബങ്ങൾ
text_fieldsകാൺപൂർ: പാകിസ്താൻ പൗരൻമാരായ 15 പേർ അഭയാർഥികളായി ഇന്ത്യയിലെത്തി. വെള്ളിയാഴ്ച രാവിലെയാണ് ഇവർ യു.പിയിലെ ചിത്രകൂടിലെത്തിയത്. രണ്ട് ഹിന്ദു കുടുംബങ്ങളാണ് ഇത്തരത്തിൽ ചിത്രകൂടിലേക്ക് എത്തിയത്. അടുത്ത അഖാഡയിൽ ഇവർക്ക് താമസസൗകര്യം ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
15 പാകിസ്താൻ പൗരൻമാർ ഇന്ത്യയിലെത്തിയെന്ന വിവരം പ്രയാഗ്രാജ് എ.ഡ.ജി.പി ഭാനു ഭാസ്കർ സ്ഥിരീകരിച്ചു. ആദ്യം അവരെ നിർവാണി അഖാഡയിലാണ് താമസിപ്പിച്ചിരുന്നത്. പിന്നീട് ഇവരെ പഞ്ചായത്ത് ഭവനിലേക്ക് മാറ്റി. ചിത്രകൂടിലെത്തിയതിന് ശേഷം സമീപ ഗ്രാമത്തിലെ കമലേഷ് പട്ടേൽ എന്നയാളുടെ വീട്ടിലേക്കാണ് ഇവർ പോയത്. യു.പിയിലെ അഖാഡക്ക് വേണ്ടിയാണ് ഇവരെ വീട്ടിലേക്ക് ക്ഷണിച്ചതെന്നും കമലേഷ് പട്ടേൽ പറഞ്ഞു.
കറാച്ചിയിൽ നിന്നാണ് രണ്ട് കുടുംബവും ഇന്ത്യയിലെത്തിയത്. ആദ്യ കുടുംബം 2022 ഒക്ടോബറിലാണ് ഇന്ത്യയിലെത്തിയത്. രണ്ടാമത്തെ കുടുംബം ഈ വർഷം മേയിലുമെത്തി. ഇതിൽ ഒരു കുടുംബത്തിന്റെ വിസാ കാലാവധി കഴിഞ്ഞിട്ടുണ്ട്. സാധുവായ വിസയുമായാണ് അതിർത്തി കടന്ന് ഇന്ത്യയിലെത്തിയതെന്നും അമൃത്സറിലാണ് ആദ്യം വന്നതെന്നും പിന്നീട് ഡൽഹിയിലേക്ക് പോകുകയായിരുന്നുവെന്നും രാജ്യത്തെത്തിയ പാകിസ്താൻ കുടുംബാംഗം പ്രതികരിച്ചിരുന്നു. മതപരമായ പീഡനങ്ങളല്ല തൊഴിലില്ലായ്മയും ഉയർന്ന പണപ്പെരുപ്പവുമാണ് പാകിസ്താൻ വിടാനുള്ള കാരണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.