യു.പിയിൽ ബലാത്സംഗ പരമ്പര:15 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി
text_fieldsകാൺപൂർ: യു.പിയിൽ ഒരാഴ്ചക്കിടെ മൂന്നു ബലാത്സംഗങ്ങൾ. നവാബ്ഗഞ്ചിൽ 15 വയസ്സുകാരിയെ 18കാരനായ സൃഹൃത്തും രണ്ട് കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. സുഹൃത്തായ സിദ്ധാർഥ് ദ്വിവേദിയെ കാണാനായി എത്തിയ പെൺകുട്ടിയെ സിദ്ധാർഥും സുഹൃത്തുക്കളായ ഹർഷിദ് തിവാരിയും പവനും ചേർന്ന് അടുത്തുള്ള കാട്ടിേലക്ക് വലിച്ചിഴച്ചുെകാണ്ടുപോയായിരുന്നു കൂട്ടമായി ആക്രമിച്ചത്. തുണിക്കഷണം വായിൽ തിരുകിയതിനെ തുടർന്ന് ഒച്ചവെക്കാനായില്ലെന്നും ഗുരുതരനിലയിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് മൂവരും കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് സഞ്ജിവ് സിങ് പറഞ്ഞു.
പ്രദേശവാസികളിൽ ചിലർ കണ്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ‘പോക്സോ’ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസ് എടുത്ത പൊലീസ് അന്വേഷിച്ചുവരുകയാണ്. ദ്വിവേദിയും തിവാരിയും അറസ്റ്റിലായി. മൂന്നാമനുവേണ്ടി തിരച്ചിൽ തുടരുന്നതായി എസ്.പി പറഞ്ഞു.
ബാല്യയിലെ സ്വന്തം ഗ്രാമത്തിൽ 16കാരി ബലാത്സംഗത്തിനിരയായതാണ് മറ്റൊരു സംഭവം. സാമിർ എന്ന പ്രതി പെൺകുട്ടിയെ അയാളുടെ വീട്ടിൽ എത്തിച്ചശേഷമാണ് അതിക്രമം കാണിച്ചതെന്ന് എസ്.പി ഗാംഗുലി പറഞ്ഞു. സാമിറിനെ അറസ്റ്റുചെയ്തു.
യു.പിയിലെതന്നെ ബുലന്ദ്ഷഹറിൽ രണ്ടുദിവസം മുമ്പ് 15കാരിയെ പത്തുപേർ ചേർന്ന് ബലാത്സംഗം ചെയ്ത സംഭവം വൻ ഞെട്ടലുളവാക്കിയിരുന്നു. തുടർന്ന് 18കാരനും അയാളുടെ സഹോദരനും അറസ്റ്റിലായെങ്കിലും മറ്റുള്ളവരെ പിടികൂടിയിട്ടില്ല. സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് സംസ്ഥാനത്തിനകത്ത് സമാനമായ അക്രമം ആവർത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.