കസാഖ്സ്താൻ എണ്ണപ്പാടത്ത് അക്രമം; മലയാളികളടക്കം നിരവധി ഇന്ത്യക്കാർ കുടുങ്ങി
text_fieldsനൂർ സുൽത്താൻ (കസാഖ്സ്താൻ): മധ്യേഷ്യൻ രാജ്യമായ കസാഖ്സ്താനിലെ ഏറ്റവും വലിയ എണ്ണപ്പാടമായ ചെങ്കിസിൽ തൊഴിലാ ളി സംഘർഷം. വിദേശികൾക്കെതിരെ തദ്ദേശീയർ നടത്തിയ ആക്രമണത്തിൽ ലബനാൻ, ജോർഡൻ, ഫലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള 30 അ റബ് തൊഴിലാളികൾക്ക് പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് മലയാളികളടക്കം ഒേട്ടറെ ഇന്ത്യക്കാർ മേഖലയിൽ കുടുങ്ങി.
ഒരു ലബനാൻ തൊഴിലാളി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രത്തെച്ചൊല്ലിയാണ് ലബനാൻ, ജോർഡൻ തൊഴിലാളികൾക്കെതിരെ തദ്ദേശീയർ തിരിഞ്ഞത്. കസാഖ് പെൺകുട്ടിക്കൊപ്പം നിൽക്കുന്ന ചിത്രം തങ്ങളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് ജനം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തെ തുടർന്ന് വിദേശികളായ െതാഴിലാളികളെല്ലാം ചകിതരാണ്. അറബ് എൻജീനയർമാരെയും തൊഴിലാളികളേയും മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തങ്ങളുടെ തൊഴിലാളികളിലൊരാൾ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ലബനാനിൽ നിന്നുള്ള കമ്പനിയുടെ മേധാവി ഖേദം പ്രകടിപ്പിച്ചു. തദ്ദേശീയരെ അപമാനിക്കുന്ന ചിത്രം പ്രചരിപ്പിച്ചുവെന്നാരോപിച്ച് കസാഖ് തൊഴിലാളികൾ എണ്ണപ്പാടത്ത് പ്രതിഷേധ ധർണ നടത്തുകയും ഇതിനു പിന്നാലെ ആക്രമണം നടത്തുകയുമായിരുന്നുവെന്ന് രാജ്യത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യക്കാർ ചെങ്കിസിൽ ജോലിചെയ്യുന്നുണ്ട്. സംഘർഷസ്ഥലത്ത് ഇന്ത്യൻ തൊഴിലാളികളുണ്ടായിരുന്നെങ്കിലും ആർക്കും ഗുരുതര പരിക്കേറ്റതായി വിവരമില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ട്വീറ്റ് ചെയ്തു. സംഘർഷം നിയന്ത്രണവിധേയമാണെന്ന് സുരക്ഷ ചുമതലയുള്ള മേജർ ജനറൽ മുഹമ്മദ് ഖൈർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.