Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭൂമി പൂജക്ക്​ 150...

ഭൂമി പൂജക്ക്​ 150 പേർക്ക്​ ക്ഷണം; വേദിയിൽ മോദി ഉൾപ്പെ​ടെ അഞ്ചുപേർ

text_fields
bookmark_border
ഭൂമി പൂജക്ക്​ 150 പേർക്ക്​ ക്ഷണം; വേദിയിൽ മോദി ഉൾപ്പെ​ടെ അഞ്ചുപേർ
cancel

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തി​െൻറ ഭാഗമായി ബുധനാഴ്​ച നടക്കുന്ന ഭൂമി പൂജ ചടങ്ങിലേക്ക്​ 150 പേർക്ക്​ ക്ഷണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ആർ.എസ്​.എസ്​ മേധാവി മോഹൻ ഭഗവത്​, ഉത്തർപ്രദേശ്​ ഗവർണർ ആനന്ദിബെൻ പ​ട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​്​, മഹന്ദ്​ നൃത്യ ഗോപാൽദാസ്​ എന്നിവരും വേദിയിലുണ്ടാവും. ഇക്​ബാൽ അൻസാരി മാത്രമാണ്​ ചടങ്ങിന്​ ക്ഷണിക്കപ്പെട്ട ഏക മുസ്​ലിം പ്രതിനിധി. തവിട്ട്​നിറമുള്ള ക്ഷണക്കത്തിനൊപ്പം രാമ ലല്ലയുടെ ചിത്രവും അയക്കുന്നുണ്ട്​.

ബി.ജെ.പിക്കായി രാമക്ഷേത്ര കാമ്പയിൻ നടത്തിയ മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി എന്നിവരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്​. കോവിഡ്​ വ്യാപനത്തി​െൻറ സാഹചര്യത്തിൽ ചടങ്ങിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന്​ ഉമ ഭാരതി ആവശ്യപ്പെട്ടിട്ടുണ്ട്​.

രാമക്ഷേ​​ത്ര നിർമാണത്തി​െൻറ പ്രതീകാത്മ തുടക്കം എന്ന രീതിയിൽ പ്രധാനമന്ത്രി 40 കിലോ ഭാരമുള്ള വെള്ളിക്കല്ല്​ സ്ഥാപിക്കുമെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiAyodhyaIndia newsRam Temple Ayodhya
Next Story