ഗാന്ധി സ്മരണയിൽ രാഷ്ട്രം
text_fieldsന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ 150ാം ജൻമ വാർഷികദിനത്തിൽ ഗാന്ധി സ്മരണ പുതുക്കുകയാണ് രാഷ്ട്രം. പ്രധാനമന്ത്രി നേരന്ദ്രമോദിയും ലോക്സഭ സ്പീക്കർ ഓം ബിർലയും ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുതിർന്ന ബി.ജെ.പി നേതാവ് ലാൽ കൃഷ്ണ അദ്വാനി എന്നിവരുൾപ്പടെയുള്ള വിശിഷ്ട വ്യക്തികളും രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിക്ക് ആദരമർപ്പിച്ചു. കോൺഗ്രസും ബി.ജെ.പിയും രാജ്യത്തിൻെറ വിവിധി ഭാഗങ്ങളിൽ ഗാന്ധി സ്മരണ പുതുക്കുന്നതിനായി വിവിധ പരിപാടികൾ നടത്തുന്നുണ്ട്.
രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പദയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ഡല്‍ഹിയില്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തിലും ലഖ്നോവില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുമാണ് പദയാത്രകൾ നടക്കുക.
ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഗാന്ധി സങ്കൽപ് യാത്ര 120 ദിവസമാക്കി നീട്ടിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ചിരുന്നത് ഇന്ന് തുടങ്ങി, ഈ മാസം31 വരെ നടത്താനായിരുന്നു. യാത്ര 2020 ജനുവരി 31ന് ആയിരിക്കും സമാപിക്കുക.
മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ 115ാം ജൻമ വാർഷികദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി, സ്പീക്കർ, രാഷ്ട്രപതി, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മൻമോഹൻസിങ് തുടങ്ങിയവർ ഇന്ന് വിജയ് ഘട്ടിലെത്തി ലാൽ ബഹദൂർ ശാസ്ത്രിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.