Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപതിനാറുകാരിക്ക്...

പതിനാറുകാരിക്ക് ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; പോക്സോ കേസ് റദ്ദാക്കി മേഘാലയ ഹൈകോടതി

text_fields
bookmark_border
gold smuggle-black money
cancel

ഷില്ലോങ്: 16കാരിയായ പെൺകുട്ടിക്ക് ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്ന് മേഘാലയ ഹൈകോടതി. പോക്സോ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി നടപടി. കേസിൽ പെൺകുട്ടിയുമായി നടന്നത് പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

പോക്‌സോ പ്രകാരം ഫയൽ ചെയ്ത എഫ്‌.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. ഹരജിക്കാരനും പതിനാറുകാരിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നായിരുന്നു വാദം.

വീട്ടുജോലിക്ക് പോയിരുന്ന പെൺകുട്ടി ഹരജിക്കാരന്റെ അമ്മാവന്റെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. അവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. കൂടാതെ ഹരജിക്കാരനുമായി പ്രണയത്തിലാണെന്ന കാര്യം പെൺകുട്ടിയും കോടതിയെ അറിയിച്ചു.

ഇരുവരും ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ഈ പ്രായത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറിച്ച് യുക്തമായ തീരുമാനമെടുക്കാനുള്ള കഴിവ് പതിനാറുകാരിയായ പെൺകുട്ടിക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeghalayaConsensual SexMeghalaya High Court
News Summary - 16 Year Old Girl Can Decide On Consensual Sex, Meghalaya High Court
Next Story