സ്മാർട്ട് ഫോൺ വാങ്ങാൻ 9000 രൂപ വേണം, രക്തം വിൽക്കാൻ പതിനാറുകാരി രക്തബാങ്കിൽ
text_fieldsകൊൽക്കത്ത: സ്മാര്‍ട്ട് ഫോണ്‍ ഇന്ന് ജീവിതത്തിന്‍റെ അവിഭാജ്യഘടകമാണ്. നല്ലൊരു സ്മാർട്ട് ഫോൺ സ്വന്തമാക്കുക എന്നത് വിദ്യാർഥികൾ ഉൾപ്പെടെ ഏവരുടെയും ആഗ്രമാണ്. എന്നാൽ, ഫോൺ വാങ്ങുന്നതിന് പണം കണ്ടെത്താനായി സ്വന്തം രക്തം വിൽക്കാനൊരുങ്ങിയ പതിനാറുകാരിയുടെ കഥ കേട്ട് അമ്പരന്നിരിക്കുകയാണ് പശ്ചിമബംഗാളിലെ ദിനജ്പുർ നിവാസികൾ.
സൗത് ദിനജ്പുരിലെ കർഡ ഗ്രാമത്തിലുള്ള പ്ലസ് ടു വിദ്യാർഥിനിയാണ് രക്തം വിറ്റ് പണം കണ്ടെത്തുന്നതിനായി ബലൂർഗഢിലെ ജില്ല ആശുപത്രിയിലെത്തിയത്. വിദ്യാർഥിനി ഓൺലൈനിലൂട 9000 രൂപയുടെ സ്മാർട്ട് ഫോൺ ഓർഡർ ചെയ്തു. ഇത്രയും വലിയ തുക സംഘടിപ്പിക്കാൻ ഒരു വഴിയും ഇല്ലാതെ വന്നതോടെയാണ് രക്തം വിറ്റ് പണം കണ്ടെത്താമെന്ന ചിന്തയുമായി ആശുപത്രിയിലെ രക്തബാങ്കിലെത്തിയത്.
9000 രൂപ തന്നാല്‍ രക്തം നല്‍കാമെന്നായിരുന്നു കുട്ടിയുടെ വാഗ്ദാനം. കുട്ടിയുടെ വാക്കുകൾ കേട്ട് രക്തബാങ്കിലെ ജീവനക്കാരും അമ്പരന്നു. സംശയം തോന്നിയതോടെ ജീവനക്കാർ പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരമറിയിച്ചു. തുടര്‍ന്ന് കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് പുതിയ ഫോണ്‍ സുഹൃത്ത് വഴി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത വിവരം പുറത്തുപറയുന്നത്.
ഇതിനുള്ള പണം കണ്ടെത്താനാണ് രക്തം വില്‍ക്കാന്‍ തീരുമാനിച്ചതെന്നും കുട്ടി വെളിപ്പെടുത്തി. കുട്ടിയുടെ വീട്ടില്‍ നിന്നു 30 കി.മി അകലെയാണ് ആശുപത്രി. നഗരത്തില്‍ പച്ചക്കറി വില്‍പനക്കാരനാണ് കുട്ടിയുടെ അച്ഛന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.