Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓഹരി വിറ്റൊഴിക്കൽ:...

ഓഹരി വിറ്റൊഴിക്കൽ: കേന്ദ്രം നേടിയത് 16,507 കോടി

text_fields
bookmark_border
ഓഹരി വിറ്റൊഴിക്കൽ: കേന്ദ്രം നേടിയത് 16,507 കോടി
cancel

ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ഓ​ഹ​രി വി​റ്റ​ഴി​ക്ക​ൽ വ​ഴി 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷം കേ​ന്ദ്ര സ​ർ​ക്കാ​ർ സ​മ്പാ​ദി​ച്ച​ത് 16,507 കോ​ടി രൂ​പ. പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​വാ​ണി​ത്. മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ർ​ഷം 10 കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ​സ​ർ​ക്കാ​ർ ഓ​ഹ​രി​ക​ളാ​ണ് വി​റ്റൊ​ഴി​ച്ച​ത്.

കോ​ൾ ഇ​ന്ത്യ- 4,186 കോ​ടി രൂ​പ, എ​ൻ.​എ​ച്ച്.​പി.​സി- 2488 കോ​ടി, എ​ൻ.​എ​ൽ.​സി- 2,129 ഐ.​ആ​ർ, ഇ.​ഡി.​എ 858 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ക​മ്പ​നി​ക​ളി​ൽ​നി​ന്ന് ല​ഭി​ച്ച തു​ക. ആ​ർ.​വി.​എ​ൻ.​എ​ൽ, എ​സ്.​ജെ.​വി.​എ​ൻ, ഇ​ർ​കോ​ൺ ഇ​ന്റ​ർ​നാ​ഷ​ണ​ൽ, ഹ​ഡ്കോ തു​ട​ങ്ങി​യ​വ​യി​ലെ ഓ​ഹ​രി​ക​ളും വി​റ്റു. ഓ​ഹ​രി വി​റ്റൊ​ഴി​ക്ക​ലി​ലൂ​ടെ 51,000 കോ​ടി സ​മാ​ഹ​രി​ക്കാ​നാ​യി​രു​ന്നു ബ​ജ​റ്റി​ൽ ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ൽ, ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഇ​ത് പു​തു​ക്കി 30,000 കോ​ടി ആ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലെ പു​തി​യ ക​ണ​ക്ക​നു​സ​രി​ച്ച് ഓ​ഹ​രി വി​ൽ​പ​ന വ​ഴി കി​ട്ടി​യ​ത് 16,507 കോ​ടി രൂ​പ​യാ​ണ്.

സ​ർ​ക്കാ​ർ ഓ​ഹ​രി വി​ൽ​പ​ന​യി​ലൂ​ടെ ഏ​റ്റ​വു​മ​ധി​കം പ​ണം നേ​ടി​യ​ത് 2017-18 വ​ർ​ഷ​മാ​ണ്. 1,00,056 കോ​ടി രൂ​പ. തൊ​ട്ട​ടു​ത്ത വ​ർ​ഷം 84,972 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ചു. പി​ന്നീ​ടൊ​രി​ക്ക​ൽ ല​ക്ഷ്യ​മി​ട്ട തു​ക ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stock MarketCentral Government
News Summary - 16,507 crore earned by the Center on divestment of Stoke
Next Story