വോട്ടു കുത്താൻ ഇനി 169 മണ്ഡലങ്ങൾ
text_fieldsന്യൂഡൽഹി: നാലാം ഘട്ടം പിന്നിട്ടതോടെ 373 ലോക്സഭ സീറ്റുകളുടെ ജനവിധി വോട്ടുയന്ത്രത് തിൽ. ഇനി ബാക്കിയുള്ളത് 169 മണ്ഡലങ്ങൾ; ശരാശരി 30 ശതമാനം. അടുത്ത മൂന്നു ഘട്ടങ്ങളിലായി ഇൗ മണ്ഡലങ്ങളിലേക്ക് വോെട്ടടുപ്പു നടക്കും. അഞ്ചാം ഘട്ടമായി അടുത്ത വോെട്ടടുപ്പ് നട ക്കുന്നത് മേയ് ആറിനാണ്. തുടർന്ന് മേയ് 12, 19 തീയതികളിലായി അടുത്ത രണ്ടു ഘട്ടങ്ങൾ. വോ െട്ടണ്ണൽ മേയ് 23ന്.
യു.പി, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഏഴു ഘട്ടങ്ങളി ലും വോെട്ടടുപ്പ് നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയിൽ ഏറ്റവും ഒടുവിലത്തെ ഘട്ടത്തിലാണ് വോെട്ടടുപ്പ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേത്തി, കോൺഗ്രസ് മുൻഅധ്യക്ഷ സോണിയ ഗാന്ധി ജനവിധി തേടുന്ന റായ്ബറേലി എന്നിവിടങ്ങളിൽ മേയ് ആറിനാണ് വോെട്ടടുപ്പ്. അഞ്ചാം ഘട്ടത്തിൽ ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലാണ് വോെട്ടടുപ്പ്. മേയ് 12ന് നടക്കുന്ന ആറാം ഘട്ടത്തിൽ ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിൽ വോെട്ടടുപ്പു നടക്കും. അവസാന ഘട്ടമായ മേയ് 19നും 59 മണ്ഡലങ്ങളിലാണ് വോെട്ടടുപ്പ്. എട്ടു സംസ്ഥാനങ്ങളിലായാണ് ഇൗ മണ്ഡലങ്ങൾ.
അതുകൂടി പൂർത്തിയാകുേമ്പാൾ രാജ്യത്തെ 542 മണ്ഡലങ്ങളിലെയും വോെട്ടടുപ്പ് കഴിയും. വോട്ടർമാരെ സ്വാധീനിക്കാൻ പണമെറിഞ്ഞുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് തെരഞ്ഞെടുപ്പു മാറ്റിവെച്ചിരിക്കുന്ന തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിൽ പിന്നീട് മാത്രമാണ് തെരഞ്ഞെടുപ്പു നടക്കുക. മേയ് ആറിന് അഞ്ചാംഘട്ട വോെട്ടടുപ്പു നടക്കുന്ന പ്രമുഖ മണ്ഡലങ്ങൾ ഇവയാണ്: ബിഹാറിലെ മധുബനി, സീതാമഡി, മുസഫർപുർ, സരൺ, ഹാജിപുർ, ജമ്മു-കശ്മീരിലെ ലഡാക്ക്, ഝാർഖണ്ഡിലെ ഹസാരിബാഗ്, റാഞ്ചി, മധ്യപ്രദേശിലെ സത്ന, ഖജുരാഹോ, ഹോഷംഗബാദ്, രാജസ്ഥാനിലെ ഗംഗാനഗർ, ബിക്കാനിർ, സീക്കർ, ജയ്പുർ, ആൾവാർ, ഭരത്പുർ, യു.പിയിലെ അമേത്തി, റായ്ബറേലി, ലഖ്നോ, ഫൈസാബാദ്, ബഹ്റൈച്ച്, പശ്ചിമ ബംഗാളിലെ ഹൗറ, ഹൂഗ്ലി.
ആറാം ഘട്ടത്തിലെ പ്രധാന മണ്ഡലങ്ങൾ: ചമ്പാരൺ, ശിയോഹർ, വൈശാലി, ഗോപാൽഗഞ്ച്, സിവാൻ, മഹാരാജ്ഗഞ്ച് (ബിഹാർ), അംബാല, കുരുക്ഷേത്ര, ഹിസാർ, സോണിപത്, ഗുഡ്ഗാവ്, ഫരീദാബാദ് (ഹരിയാന), ധൻബാദ്, ജംഷഡ്പുർ (ഝാർഖണ്ഡ്), ഭീണ്ഡ്, ഗ്വാളിയർ, ഗുണ, ഭോപാൽ (മധ്യപ്രദേശ്), സുൽത്താൻപുർ, ഫുൽപുർ, അലഹബാദ്, അഅ്സംഗഡ് (യു.പി), ഡൽഹിയിലെ ഏഴു മണ്ഡലങ്ങൾ.
അവസാന ഘട്ടത്തിലെ പ്രധാന സീറ്റുകൾ: നാളന്ദ, പട്ന സാഹിബ്, പാടലീപുത്ര, ബക്സർ, ജഹാനാബാദ് (ബിഹാർ), ഷിംല, കാങ്ഗ്ര (ഹിമാചൽ പ്രദേശ്), ധുംക, ഗോഡ (ഝാർഖണ്ഡ്), ഉജ്ജയിൻ, ഇന്ദോർ (മധ്യപ്രദേശ്), അമൃത്സർ, ഗുർദാസ്പുർ, ജലന്ധർ, ലുധിയാന, അനന്ത്പുർ സാഹിബ്, ഫരീദ്കോട്ട്, ഭട്ടിൻഡ, പട്യാല (പഞ്ചാബ്), ഗോരഖ്പുർ, ബലിയ, വാരാണസി (യു.പി), ജാദവ്പുർ, കൊൽക്കത്ത (പശ്ചിമ ബംഗാൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.