പ്രജ്വൽ രേവണ്ണക്കെതിരെ 1691 പേജ് കുറ്റപത്രം സമർപ്പിച്ചു
text_fieldsബംഗളൂരു: ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കേസുകൾ നേരിടുന്ന മുൻ ഹാസൻ എം.പി പ്രജ്വൽ രേവണ്ണക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ ബംഗളൂരു പൊലീസ് പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രജ്വൽ നിലവിൽ പരപ്പര അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
പ്രത്യേക അന്വേഷണ സംഘം നാല് കേസുകളിലായി അന്വേഷണം നടത്തുന്നുണ്ട്. തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതിനെതിരെ ഹാസൻ മുൻ ജില്ല പഞ്ചായത്ത് അംഗം നൽകിയ പരാതിയിലാണ് ക്രിമിനൽ അന്വേഷണ സംഘം ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. അന്വേഷണത്തിനിടെ 120ലധികം സാക്ഷികളെ ചോദ്യം ചെയ്യുകയും ഇരകളുടെയും പ്രധാന സാക്ഷികളുടെയും മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മേയ് 31ന് ബംഗളൂരു ഇന്റർനാഷനൽ എയർപോർട്ടിലാണ് ഹൊളനരസിപുര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രജ്വൽ രേവണ്ണയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലത്തിൽ ബി.ജെ.പി -ജെ.ഡി.എസ് സഖ്യസ്ഥാനാർഥിയായ പ്രജ്വൽ കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് തെരഞ്ഞെടുപ്പിന്റെ പിറ്റേദിവസം ജർമനിയിലേക്ക് കടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.