ആന്ധ്രയിലെ പ്രളയത്തിൽ മരണസംഖ്യ 17 ആയി; 100 പേരെ കാണാതായി, രക്ഷാപ്രവർത്തനം ഊർജിതം
text_fieldsകടപ്പ: ആന്ധ്രപ്രദേശിലെ തെക്കന്‍ മേഖലകളിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. പ്രളയത്തിൽ 100 പേരെ കാണാതായി. ഇവർക്കായി ദുരന്ത പ്രതിരോധസേനയും പൊലീസും തിരച്ചില്‍ ഊര്‍ജിതമാക്കി.
ക്ഷേത്രനഗരമായ തിരുപ്പതിയിൽ 100 പേർ കുടുങ്ങി കിടപ്പുണ്ട്. അനന്തപൂർ ജില്ലയിലെ കാദിരി പട്ടണത്തിൽ മൂന്നു കുട്ടികളും വൃദ്ധയും അടക്കം നാലുപേർ മരിച്ചു. കനത്ത മഴയിൽ മൂന്നുനില കെട്ടിടം തകർന്നാണ് അപകടം. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
കടപ്പയിലെ മണ്ടപ്പള്ളി ഗ്രാമത്തിൽ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 പേർ മരിച്ചു. 18 പേരെ കാണാതായി. തിരുമല കുന്നിലേക്കുള്ള റോഡുകളും നടപ്പാതകളും തകർന്നിട്ടുണ്ട്. അതേസമയം, തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചെന്നും റിപ്പോർട്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയും തുടർന്നുള്ള പ്രളയവും ചിറ്റൂര്‍, കടപ്പ, തിരുപ്പതി മേഖലകളെയാണ് പ്രതികൂലമായി ബാധിച്ചത്. ചിറ്റൂരില്‍ നൂറുകണക്കിന് വീടുകൾ വെള്ളത്തില്‍ മുങ്ങുകയും വളര്‍ത്തുമൃഗങ്ങളും വാഹനങ്ങളും ഒഴുകിപ്പോവുകയും ചെയ്തു.
സ്വർണമുഖി പുഴ അടക്കമുള്ളവ കരകവിഞ്ഞൊഴുകുകയാണ്. നദീതീരത്തും ഗ്രാമങ്ങളിലും ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ ഹെലികോപ്ടറുകളും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.