തടവുകാർ കുറഞ്ഞു; തെലങ്കാനയിൽ ജയിലുകൾ അടച്ചുപൂട്ടുന്നു
text_fieldsഹൈദരാബാദ്: തടവുപുള്ളികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് തെലങ്കാനയിൽ ജയിലുകളു ടെ എണ്ണം കുറക്കുന്നു. അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 49 ജയിലുകളിൽ 17 എണ്ണം താൽക്കാ ലികമായി അടച്ചുപൂട്ടിയതായി അധികൃതർ പറഞ്ഞു. തടവുകാരുടെ എണ്ണം 7000ത്തിൽ നിന്നും 5000 ആയി കുറഞ്ഞതിനെ തുടർന്നാണിത്.
കുറ്റകൃത്യങ്ങൾ കുറക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന ജയിൽ വിഭാഗം ഇതിനായി വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ‘ആഫ്റ്റർ കെയർ സർവിസ്’ ആണ് അതിലൊന്നാണ്. ശിക്ഷിക്കെപ്പട്ട കുറ്റവാളികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് സഹായമേകുന്ന സൗകര്യങ്ങളാണ് ഇതിലൂടെ ഒരുക്കുന്നത്. അടച്ച ജയിലുകൾ സാമൂഹ്യക്ഷേമ കേന്ദ്രങ്ങളും യാചകർ, അനാഥർ, അഗതികൾ എന്നിവർക്കുള്ള ഭവനങ്ങളും ആക്കി പരിവർത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇതിെൻറ ചുമതലയുള്ള വിനോയ് കുമാർ സിങ് പറഞ്ഞു.
ജയിലിൽനിന്ന് പുറത്തിറങ്ങിയവരെയും ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നവരെയും ഉപയോഗിച്ചുകൊണ്ട് സംസ്ഥാനത്ത് 100 െപട്രോൾ പമ്പുകൾ എന്നതാണ് അടുത്ത പദ്ധതി. നിലവിൽ ഹൈദരാബാദ് നഗരത്തിൽ ഇത്തരം 18 പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനെത്ത പതിവായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 1000 പേരെ പ്രേത്യമായി കണ്ടെത്തിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.