കർണാടകയിലെ വിമത എം.എൽ.എമാർ അയോഗ്യരെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനെ അട്ടിമറിച്ച് ബി.ജെ.പിക്ക് അധികാരത്തിലേറാൻ കൂട്ടുനിന ്ന വിമത എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവെച്ച് സുപ്രീംകോടതി. മുൻ സ്പീക്കർ കെ.ആർ. രമേശ്കുമാർ അയേ ാഗ്യരാക്കിയ 17 വിമത എം.എൽ.എമാർ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധി.
സ്പീക്കറുടെ നടപടി ശരിയാണ്. രാജിവെച് ചാലും സ്പീക്കർക്ക് അയോഗ്യത നടപടികളെടുക്കാം. എന്നാൽ എം.എൽ.എമാർ ഹൈകോടതിയെ സമീപിക്കാതെ സുപ്രീംകോടതിയെ സമീപിച്ച ത് ഉചിതമായ നടപടിയില്ല. എന്നാൽ ഇവർക്ക് വീണ്ടും മത്സരിക്കാമെന്നും കോടതി വിധിച്ചു. ജസ്റ്റിസുമാരായ രമണ, സഞ്ജീവ് ഖന്ന, കൃഷ്ണമുരാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി.
മത്സരിക്കുന്നതിനുള്ള വിലക്ക് നീക്കിയതിനാൽ രാജിവെച്ച അതേ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥികളായി ഇവർക്ക് മത്സരിക്കാനാകും. കർണാടകയിലെ 17ൽ 15 മണ്ഡലങ്ങളിൽ ഡിസംബർ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പണം ആരംഭിച്ചിരിേക്ക സുപ്രീംകോടതി വിധി കോൺഗ്രസിനും ജെ.ഡി.എസിനും ബി.ജെ.പിക്കും നിർണായകമാണ്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ എട്ടിടത്തെ സ്ഥാനാർഥികളെ മാത്രമാണ് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. ബി.ജെ.പിയും ജെ.ഡി.എസും ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
17 അംഗങ്ങളെ സ്പീക്കർ അയോഗ്യരാക്കിയ സാഹചര്യത്തിൽ അവരുടെ അഭാവത്തിൽ നടന്ന നിയമസഭയിലെ അംഗസംഖ്യ അടിസ്ഥാനമാക്കി നടന്ന വോട്ടെടുപ്പിലാണ് 106 അംഗങ്ങളുടെ പിന്തുണയോടെ യെദിയൂരപ്പ അധികാരത്തിലേറുന്നത്. യെദിയൂരപ്പ സർക്കാറിന് (ബി.ജെ.പി -105, സ്വതന്ത്രൻ -1) 106 അംഗങ്ങളുടെ പിന്തുണയാണുള്ളത്. കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തിന് 101 (കോൺഗ്രസ് - 66, ജെ.ഡി.എസ് - 34, ബി.എസ്.പി - 1) അംഗങ്ങളും.
കോൺഗ്രസിന്‍റെ 14ഉം ജെ.ഡി.എസിന്‍റെ മൂന്നും അടക്കം 17 എം.എൽ.എമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. ഉപതെരഞ്ഞെടുപ്പിൽ 15 പേരെ വിജയിപ്പിച്ചെടുത്താൽ ബി.ജെ.പിയുടെ അംഗസംഖ്യ 121 ആയും 15 സീറ്റ് കോൺഗ്രസ് സഖ്യം നേടിയാൽ അംഗ ബലം 116 ആയി ഉയരും.
224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 113 അംഗങ്ങളുടെ പിന്തുണ വേണം. ഉപതെരഞ്ഞെടുപ്പിൽ ഏഴ് അംഗങ്ങളെ വിജയിപ്പിച്ചെടുത്താൽ ബി.ജെ.പിക്കും 12 സീറ്റ് പിടിച്ചാൽ കോൺഗ്രസിനും കേവല ഭൂരിപക്ഷം ലഭിക്കും. എന്നാൽ, 15 അംഗങ്ങളിൽ എട്ട് അംഗങ്ങളെ കോൺഗ്രസിന് ലഭിച്ചാൽ സർക്കാറിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാൻ സാധിക്കും.
കർണാടക കക്ഷിനില
ഭരണകക്ഷി
ബി.ജെ.പി -105 + സ്വതന്ത്രൻ -1 ആകെ - 106
പ്രതിപക്ഷം
കോൺഗ്രസ് - 66 + ജെ.ഡി.എസ് - 34 + ബി.എസ്.പി - 1 ആകെ -101
ഒഴിവ് - 17
നാമനിർദേശം ചെയ്യുന്നത് -1
ആകെ സീറ്റ് -225
കേവല ഭൂരിപക്ഷം - 113
ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് -15
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.