ഹൈദരാബാദിൽ 17 കാരിയെ ഉറ്റ സുഹൃത്ത് കൊലപ്പെടുത്തി; ശേഷം വീട്ടുകാരോടൊപ്പം പെൺകുട്ടിയെ തിരഞ്ഞു
text_fieldsഹൈദരാബാദ്: ആന്ധ്രപ്രദേശിെല ൈഹദരാബാദിൽ 17കാരി കൊല്ലെപ്പട്ട സംഭവത്തിൽ ഉറ്റ സുഹൃത്ത് അറസ്റ്റിൽ. ശനിയാഴ്ച വൈകീേട്ടാടെ ചന്ദ്നി എന്ന പെൺകുട്ടിയെ കാണാതായിരുന്നു. ചൊവ്വാഴ്ച രാവിലെ സിറ്റിയുെട പ്രാന്ത പ്രദേശത്തു നിന്നാണ് പെൺകുട്ടിയുെട മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടിെയ കാണാതായപ്പോൾ തിരയാൻ കൂടിയ ആളാണ് അറസ്റ്റിലായ സുഹൃത്തെന്ന് പൊലീസ് പറഞ്ഞു. ചാന്ദ്നിയും 17കാരനായ പ്രതിയും ഉറ്റ സുഹൃത്തുക്കളും സഹപാഠികളുമാണ്. 2015 മുതൽ ഇരുവരും പ്രണയത്തിലായിരുന്നുന്നെന്നും പൊലീസ് പറയുന്നു. എന്നാൽ കഴിഞ്ഞ ആറു മാസമായി ഇൗ ബന്ധം അവസാനിപ്പിക്കാൻ ആൺകുട്ടി ശ്രമിക്കുന്നു.
പേക്ഷ, ചാന്ദ്നി നിരന്തരം ഫോൺ െചയ്യുകയും സന്ദേശങ്ങളയക്കുകയും ചെയ്യുന്നത് പ്രതിയെ ശല്യപ്പെടുത്തി. തുടർന്ന് ശനിയാഴ്ച വൈകുന്നേരം െപൺകുട്ടിയോട് കാണണമെന്ന് പ്രതി ആവശ്യപ്പെട്ടു. അവളെ ആളൊഴിഞ്ഞ കുന്നിൻപുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വാക്കു തർക്കങ്ങൾക്കൊടുവിൽ അവളുെട തലക്കടിച്ച ശേഷം പത്തടി താഴ്ചയിലുള്ള പാറെക്കട്ടിലേക്ക് തള്ളിയിടുകയായിരുന്നെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മണിക്കൂറുകൾക്ക് ശേഷം ചാന്ദ്നിയുടെ സഹോദരി പ്രതിെയ വിളിച്ച് പെൺകുട്ടി കൂടെയുണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്ന് പറഞ്ഞ പ്രതി ചാന്ദ്നിയുെട വീട്ടിെലത്തി അവളെ തിരയാൻ വീട്ടുകാെര സഹായിക്കുകയും ചെയ്വൈന്നും പൊലീസ് പറയുന്നു.
വൈകീട്ട് അഞ്ചരക്കാണ് പെൺകുട്ടിെയ കാണാതായത്. എട്ടരയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്. സുഹൃത്തുക്കളെ എല്ലാം വിളിച്ചന്വേഷിച്ചിരുന്നു. അതിനു ശേഷം പൊലീസിൽ പരാതി നൽകി. എല്ലാത്തിനും സഹായിയായി പ്രതിയും വീട്ടുകാരോെടാപ്പമുണ്ടായിരുന്നു.
ആദ്യം ബ്ലൂെവയിഗൈയിം കളിച്ചതാണെന്ന് പൊലീസ് സംശയിെച്ചങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ചാന്ദ്നി ആൺകുട്ടിയുടെ കൂടെയാണ് പോയതെന്ന് കെണ്ടത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
എന്നാൽ പ്രതിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നെന്ന വിവരം അറിയില്ലെന്ന് വീട്ടുകാർ പറഞ്ഞു. ചാന്ദ്നിയുെട ധാരാളം സുഹൃത്തുക്കൾ വീട്ടൽ വരാറുണ്ട്. അവരേതാടൊപ്പവും അല്ലാതെയും ധാരാളം തവണ പ്രതി വീട്ടിൽ വന്നിട്ടുെണ്ടന്നും രക്ഷിതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.