കോൺഗ്രസ് വിട്ടത് 170 എം.എൽ.എമാർ, ബി.ജെ.പി വിട്ടത് 18പേർ
text_fieldsന്യൂഡൽഹി: അഞ്ചുവർഷത്തിനിടെ കോൺഗ്രസ് വിട്ടത് 170 എം.എൽ.എമാർ. 2016 മുതൽ 2020 വരെ നടന്ന തെരഞ്ഞെടുപ്പ് സമയങ്ങളിൽ കൂറുമാറിയവരിൽ 42 ശതമാനവും കോൺഗ്രസ് എം.എൽ.എമാരാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് (എ.ഡി.ആർ) റിേപ്പാർട്ടിൽ പറയുന്നു.
അതേസമയം ഇക്കാലയളവിൽ 18 ബി.ജെ.പി എം.എൽ.എമാർ മറ്റു പാർട്ടികളിലേക്ക് ചേക്കേറി. സി.പി.എമ്മിൽനിന്ന് അഞ്ചു എം.എൽ.എമാരും സി.പി.ഐയിൽനിന്ന് ഒരാളും പാർട്ടി വിട്ടു.
അഞ്ചുവർഷത്തിനിടെ എം.പിമാരും എം.എൽ.എമാരുമടക്കം 433 പേരാണ് മറ്റു പാർട്ടികളിൽ ചേർന്നത്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു മിക്ക കരുനീക്കങ്ങളും. തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തവരാണ് പാർട്ടി വിട്ടവരിൽ ഭൂരിഭാഗവും.
405എം.എൽ.എമാർ പാർട്ടി വിട്ടതിൽ 42 ശതമാനവും കോൺഗ്രസിൽനിന്നാണ്. ബി.ജെ.പി വിട്ടത് നാലു ശതമാനവും. കോൺഗ്രസിൽനിന്നുള്ള കൊഴിഞ്ഞുപോക്കിൽ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണെന്നും എ.ഡി.ആർ റിപ്പോർട്ടിൽ പറയുന്നു.
മറ്റു പാർട്ടികളിൽ നിന്ന് 182 എം.എൽ.എമാർ (44.9 ശതമാനം) ബി.ജെ.പിയിൽ ചേർന്നു. അതേസമയം 38 (9.4ശതമാനം) എം.എൽ.എമാരാണ് കോൺഗ്രസിലേക്ക് എത്തിയത്. തെലങ്കാന രഷ്ട്ര സമിതിയിൽ 25 എം.എൽ.എമാർ (6.2ശതമാനം)പേരുമെത്തി.
2019 ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് അഞ്ചു ലോക്സഭ എം.പിമാർ ബി.ജെ.പി വിട്ട് മറ്റു പാർട്ടികളിൽ ചേക്കേറി. ഏഴ് രാജ്യസഭ എം.പിമാർ കോൺഗ്രസ് വിട്ട് മറ്റു പാർട്ടികളിലും എത്തി.
പാർട്ടി വിട്ട മൊത്തം 12 ലോക്സഭ എം.പിമാരിൽ അഞ്ചുപേർ കോൺഗ്രസിേലക്കാണ് എത്തിയതെന്നും എ.ഡി.ആർ റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.