17ാം ലോക്സഭക്ക് ഇന്ന് തുടക്കം; ജൂലൈ ആറിന് കന്നി ബജറ്റ്
text_fieldsന്യൂഡൽഹി: 17ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. വീണ്ടും അധിക ാരത്തിലെത്തിയ മോദി സർക്കാർ നിർണായകമായ പല ബില്ലുകളും പാസാക്കാൻ നീക്കം നടത്തുേമ ്പാൾ തൊഴിലില്ലായ്മയും കർഷക പ്രതിസന്ധിയും മാധ്യമ സ്വാതന്ത്ര്യവും ഇരുസഭകളിലും ഉ ന്നയിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭ തയാറാക്കിയ താൽക്കാലിക അജണ്ട അനുസരിച്ച് ആദ്യത്തെ മൂന്നു ദിവസങ്ങളിലായി എം.പിമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുക. 20ന് ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്യും.
21 മുതലാണ് സഭ കാര്യപരിപാടികളിലേക്ക് കടക്കുക. ജൂലൈ അഞ്ചിന് പുതിയ സർക്കാറിെൻറ കന്നി ബജറ്റ് പുതിയ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ജൂലൈ 27ന് പാർലമെൻറ് സമ്മേളനം സമാപിക്കും. ലോക്സഭ എം.പിമാരുടെ സത്യപ്രതിജ്ഞക്കു ശേഷം 20നാണ് രാജ്യസഭയുടെ 249ാം സമ്മേളനത്തിന് തുടക്കമാവുക. 21 മുതൽ ലോക്സഭക്കൊപ്പം രാജ്യസഭയും കാര്യപരിപാടികളിലേക്ക് കടക്കും. സഭയുടെ സുഗമമായ നടത്തിപ്പിന് വിളിച്ച സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി എല്ലാവരുടെയും സഹകരണം അഭ്യർഥിച്ചു.
പൊതുതെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിെൻറ ഞെട്ടലിൽ നിന്ന് മുക്തമായിട്ടില്ലെങ്കിലും പ്രധാന വിഷയങ്ങൾ ചർച്ചക്ക് കൊണ്ടുവരുമെന്ന് പ്രതിപക്ഷം സർവകക്ഷി യോഗത്തിൽ വ്യക്തമാക്കി. ലോക്സഭ കക്ഷി നേതാവ് ആരാണെന്ന് കോൺഗ്രസ് ഇതുവരെയും തീരുമാനിച്ചിട്ടില്ല. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത്നിന്നുള്ള രാജിയിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുകയുമാണ്. കോൺഗ്രസ് സഭാ നേതാവിനെ പാർലമെൻററി പാർട്ടി നേതാവ് സോണിയ ഗാന്ധി നിശ്ചയിക്കുമെന്ന് കോൺഗ്രസ് നേതാവ് പി.എൽ. പുനിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.