തെലങ്കാന എം.എൽ.എമാർ ഇനിയും സത്യപ്രതിജ്ഞ ചെയ്തില്ല; മന്ത്രിസഭയുമില്ല
text_fieldsഹൈദരാബാദ്: തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച് 18 ദിവസമായിട്ടും തെലങ്കാനയിൽ എം.എൽ.എ മാർ സത്യപ്രതിജ്ഞ ചെയ്യാത്തത് വിവാദമാകുന്നു. രാജ്യചരിത്രത്തിൽ ആദ്യമായാണ് ഇത്ത രമൊരു അവസ്ഥയെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തുവന്നു.
‘‘ഫലപ്രഖ്യാപനം കഴിഞ്ഞ് ഇത്രയും ദിവസം എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യാതെ നിൽക്കുന്ന ഒരവസ്ഥ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? രാജ്യം ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. മന്ത്രിസഭയും രൂപവത്കരിച്ചിട്ടില്ല’’ -തെലങ്കാനയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ആർ.സി. ഖുൻദിയ ചൂണ്ടിക്കാട്ടി.
119 അംഗ തെലങ്കാന നിയമസഭയിലേക്ക് ഡിസംബർ ഏഴിനാണ് തെരഞ്ഞെടുപ്പു നടന്നത്. ഡിസംബർ 11ന് ഫലം പ്രഖ്യാപിച്ചു. 88 സീറ്റുമായി തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്) അധികാരം നിലനിർത്തിയപ്പോൾ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് 19 സീറ്റാണ് നേടാനായത്. മുഖ്യമന്ത്രിയായി ചന്ദ്രശേഖര റാവുവും ആഭ്യന്തര മന്ത്രിയായി മുതിർന്ന പാർട്ടി നേതാവ് മുഹമ്മദ് മഹ്മൂദ് അലിയും ഡിസംബർ13ന് ചുമതലയേറ്റു. ബാക്കി മന്ത്രിമാരുടെ നിയമനവും സത്യപ്രതിജ്ഞയും ജനുവരി ആദ്യ വാരം നടക്കുെമന്ന് ടി.ആർ.എസ് വൃത്തങ്ങൾ പറയുന്നുണ്ട്.
ഇതിനിടെ, ചന്ദ്രശേഖര റാവു ദേശീയ രാഷ്ട്രീയത്തിലേക്കുകൂടി കണ്ണുപായിക്കുന്നുവെന്ന വാർത്തകൾക്കു പിന്നാലെ, മകൻ കെ.ടി. രാമറാവുവിനെ പാർട്ടി വർക്കിങ് പ്രസിഡൻറായി നിയമിക്കുകയുമുണ്ടായി. ബി.ജെ.പി രഹിത, കോൺഗ്രസ് രഹിത കൂട്ടായ്മയെന്ന ലക്ഷ്യവുമായി വിവിധ പ്രാദേശിക പാർട്ടികളുമായി റാവു ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.