പുണെയിലെ രാസവസ്തു നിർമാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി
text_fieldsപുണെ: പുണെയിലെ രാസവസ്തു നിർമാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 18ആയി. പിരാൻഘട്ട് വ്യവസായ മേഖലയിലെ എസ്.വി.എസ് അക്വാടെക്നോളജിയെന്ന സ്ഥാപനത്തിലായിരുന്നു തീപിടിത്തം.
സംഭവ സമയത്ത് 37 ജീവനക്കാർ ഉണ്ടായിരുന്നു. ഇതിൽ 18േപരുടെ മൃതേദഹം കണ്ടെടുത്തു. മറ്റുള്ളവരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്ന് മുതിർന്ന അഗ്നിരക്ഷസേന ഉദ്യോഗസ്ഥനായ ദേവേന്ദ്ര ഫോട്ട്ഫോഡെ അറിയിച്ചു.
ജലശുദ്ധീകരണത്തിനുള്ള േക്ലാറിൻ ഡയോക്സൈഡ് ടാബാണ് ഫാക്ടറിയിൽ നിർമിക്കുന്നത്. ജീവനക്കാർ ജോലിയെടുക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷ സേനയുടെ അഞ്ചംഗസംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
അപകടത്തിൽ ജീവൻ നഷ്ടമായവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പി.എം.എൻ.ആർ.എഫിൽനിന്ന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.