കോൺക്രീറ്റ് മിക്സറിൽ കയറി നാട്ടിലേക്ക് തിരിച്ച 18 കുടിയേറ്റ തൊഴിലാളികളെ ഇൻഡോറിൽ പിടികൂടി
text_fieldsഇൻഡോർ: വൻകിട നിർമാണങ്ങൾക്ക് ഉപയോഗിക്കുന്ന കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിനുള്ളിൽ കയറി ഉത്തർപ്രദേശിലേക്ക് കടക്കാൻ ശ്രമിച്ച 18 കുടിയേറ്റ തൊഴിലാളികളെ പൊലീസ് പിടികൂടി. ട്രക്കിൽ ഘടിപ്പിച്ച കോൺക്രീറ്റ് മിക്സറിനുള്ളിൽ കയറി മഹാരാഷ്ട്രയിൽ നിന്നും ലഖ്നോവിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം. ഇൻഡോർ -ഉൈജ്ജൻ ജില്ലാ അതിർത്തിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ട്രക്കിലെ യന്ത്രത്തിൽ തൊഴിലാളികളെ കണ്ടെത്തിയത്.
പരിശോധനയിൽ ട്രക്ക് ഡ്രൈവർ സംശയാസ്പദമായ രീതിയിൽ പെരുമാറിയതോടെ പൊലീസ് യന്ത്രം തുറന്ന് പരിശോധിക്കുകയായിരുന്നു. വശത്തുള്ള മൂടി തുറന്നതോടെ 18 പേർ ബാഗുമായി ഇരിക്കുന്നതാണ് െപാലീസിന് കാണനായത്.
#WATCH 18 people found travelling in the mixer tank of a concrete mixer truck by police in Indore, Madhya Pradesh. DSP Umakant Chaudhary says, "They were travelling from Maharashtra to Lucknow. The truck has been sent to a police station & an FIR has been registered". pic.twitter.com/SfsvS0EOCW
— ANI (@ANI) May 2, 2020
നിവർന്നു നിൽക്കാനോ ആവശ്യത്തിന് വായു സഞ്ചാരമോ ഇല്ലാത്ത യന്ത്രത്തിനുള്ളിൽ അനധികൃതമായി ആളുകളെ കയറ്റിയ സംഭവത്തിൽ ട്രക്ക് ഡ്രൈവർക്കെതിരെ മധ്യപ്രദേശ് െപാലീസ് കേസെടുത്തു. തൊഴിലാളികളെ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ പരിശോധനക്ക് ശേഷം ഉത്തർപ്രദേശ് സർക്കാർ അയക്കുന്ന ബസിൽ ലഖ്നോവിൽ എത്തിക്കും.
ലോക്ഡൗൺ നീട്ടിയതോടെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികെളയും വിദ്യാർഥികളെയും തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ പല സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികൾ അനധികൃത മാർഗങ്ങളിലൂടെയും നടന്നും സ്വന്തം ഗ്രാമങ്ങളിലെത്താൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് സൈക്കിളിൽ യാത്രതിരിച്ച തൊഴിലാളി വഴിമധ്യേ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.