Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്കറ്റ്​ പൊറോട്ട...

പാക്കറ്റ്​ പൊറോട്ട പാവപ്പെട്ടവർ വാങ്ങാറില്ല; പൊറോട്ട ജി.എസ്​.ടിയിൽ വിശദീകരണവുമായി സി.ബി.​െഎ.സി

text_fields
bookmark_border
പാക്കറ്റ്​ പൊറോട്ട പാവപ്പെട്ടവർ വാങ്ങാറില്ല; പൊറോട്ട ജി.എസ്​.ടിയിൽ വിശദീകരണവുമായി സി.ബി.​െഎ.സി
cancel

ന്യൂഡൽഹി: പൊറോട്ടക്ക്​ 18 ശതമാനം ജി.എസ്​.ടി ഈടാക്കാനുള്ള കർണാടക അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിങ്ങി​​​െൻറ (എ.എ.ആർ)നീക്കം രാജ്യത്ത്​ വലിയ വിവാദത്തിനായിരുന്നു തിരികൊളുത്തിയത്​. ഇതുമായി ബന്ധപ്പെട്ട്​ സമൂഹ മാധ്യമങ്ങളിൽ ഹാഷ്​ടാഗ്​ ക്യാംപയിനുകൾക്ക്​ വരെ തുടക്കം കുറിച്ചു. എന്നാൽ പൊറോട്ടയിൽ ഇൗടാക്കുന്ന ജി.എസ്​.ടിയിൽ വിശദീകരണവുമായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ്​ (സി.ബി.ഐ.സി) രംഗത്തെത്തിയിരിക്കുകയാണ്​.

പാക്കറ്റുകളിലെത്തുന്ന പൊറോട്ടയ്ക്കാണ് ജി.എസ്​.ടി വര്‍ധിപ്പിച്ചതെന്നാണ്​ ഇവർ പറയുന്നത്​. കടകളില്‍ വില്‍ക്കുന്ന പൊറോട്ടയ്ക്ക് അഞ്ച്​ ശതമാനം ജി.എസ്​.ടി മാത്രമാണ് ഈടാക്കുക. കേടുകൂടാതിരിക്കാനുള്ള വസ്തുക്കള്‍ ചേര്‍ത്ത് പാക്കറ്റിലിറക്കുന്ന പൊറോട്ട സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരാണ് വാങ്ങുന്നതെന്നും അതിനാല്‍ പുതുക്കി നിശ്ചയിച്ച ജി.എസ്​.ടി അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നുമാണ് വിശദീകരണം.

ശീതീകരിച്ച്​ പാക്ക്​ ചെയ്ത് ലഭിക്കുന്ന ലേയേർഡ് ഫ്ലാറ്റ്ബ്രെഡായ പൊറോട്ട (​ഗോതമ്പ്, മലബാർ പൊറോട്ട ഉൽപ്പന്നങ്ങൾ) മൂന്നുമുതൽ ഏഴു ദിവസം കേ‌ടുകൂ‌‌ടാതെ സൂക്ഷിക്കാനാകും. എന്നാൽ റൊട്ടി ഇത്തരത്തിൽ സൂക്ഷിക്കാൻ സാധിക്കില്ല. അതുകൊണ്ട്​ തന്നെ പൊറോട്ട റൊട്ടിയിൽ നിന്ന്​ വ്യത്യസ്​തവും ഒരു ​പ്രത്യേക ഉൽപ്പന്നവുമാണ്​. മനുഷ്യ ഉപഭോഗത്തിനായി ഇത് കൂടുതൽ പ്രോസസ്സ് ചെയ്യേണ്ടതുണ്ടെന്നും, അതിനാൽ 18 ശതമാനം ജി.എസ്.ടി ബാധ്യകമാണെന്നുമാണ് എ.എ.ആർ ഇന്നലെ വ്യക്തമാക്കിയത്.

ഗോതമ്പ് പൊറോട്ടയും മലബാര്‍ പൊറോട്ടയും റൊട്ടി വിഭാഗത്തില്‍പ്പെട്ട ഭക്ഷ്യ ഉത്പന്നമാണെന്നും ജി.എസ്​.ടിയില്‍ വ്യക്തത വരുത്തണമെന്നും കാണിച്ച് ബംഗളൂരു ആസ്ഥാനമായ ഐ.ഡി ഫ്രഷ് ഫുഡ്സ് ആയിരുന്നു എ.എ.ആറിനെ സമീപിച്ചത്. എന്നാല്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു. 

പൊറോട്ട ജി.എസ്​.ടി വിഷയം വാർത്തയായതിന്​ പിന്നാലെ HandsOffPorotta ഹാഷ്ടാഗ് ട്വിറ്ററില്‍ തരംഗമായി. കേരള ടൂറിസത്തി​​​െൻറ ഒൗദ്യോഗിക പേജിലടക്കം പൊറോട്ടക്കെതിരായ നീക്കത്തെ എതിർത്ത്​ പോസ്റ്റുകൾ വന്നിരുന്നു. ഫുഡ് ഫാഷിസമാണെന്നായിരുന്നു​ പൊറോട്ട പ്രേമികള്‍ വിമര്‍ശനമുയര്‍ത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstHandsOffPorottaporotta
News Summary - 18 percent gst applicable to packet porotta only says cbic-india news
Next Story