Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒഡീഷ അപകടം: 18...

ഒഡീഷ അപകടം: 18 ട്രെയിനുകൾ റദ്ദാക്കി; ഹെൽപ് ലൈൻ നമ്പർ പുറത്തുവിട്ടു

text_fields
bookmark_border
ഒഡീഷ അപകടം: 18 ട്രെയിനുകൾ റദ്ദാക്കി; ഹെൽപ് ലൈൻ നമ്പർ പുറത്തുവിട്ടു
cancel

കൊൽക്കത്ത: ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ അപകടത്തെ തുടർന്ന് 18 ദീർഘദൂര ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവെ അധികൃതർ അറിയിച്ചു. ഏഴ് ട്രെയിനുകൾ ടാറ്റാനഗർ സ്റ്റേഷൻ വഴി തിരിച്ചുവിട്ടു.

12837 ഹൗറ-പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12863 ഹൗറ-ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12839 ഹൗറ-ചെന്നൈ മെയിൽ, 12895 ഹൗറ-പുരി സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്, 20831 ഹൗറ-സംബൽപൂർ എക്‌സ്‌പ്രസ്, 02837 സന്ത്രാഗച്ചി-പുരി എക്‌സ്പ്രസ് എന്നിവ റദ്ദാക്കി.

ഹെ​ൽ​പ് ലൈ​ൻ

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ഒ​ഡി​ഷ സ​ർ​ക്കാ​ർ 06782-262286 എ​ന്ന ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റെ​യി​ൽ​വേ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ൾ: 033-26382217 (ഹൗ​റ), 8972073925 (ഖ​ര​ഗ്പു​ർ), 044- 25330952 (ചെ​ന്നൈ).

അപകടത്തിൽപെട്ടത് മൂന്നുട്രെയിനുകൾ

ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്‌സ്പ്രസ്, ഒരു ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് ബാലസോറിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ 50ലേറെ പേർ കൊല്ലപ്പെടുകയും 350-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് ​ട്രെയിനുകൾ കൂട്ടിയിടിച്ച് പാ​ളം തെ​റ്റി എ​തി​ർ ട്രാ​ക്കി​ൽ വീഴുകയും പിന്നാലെ വന്ന മറ്റൊരു ട്രെയിൻ ഇടിച്ചുകയറുകയുമായിരുന്നുവെന്ന് റെ​യി​ൽ​വേ വ​ക്താ​വ് അ​മി​താ​ഭ് ശ​ർ​മ പ​റ​ഞ്ഞു.

കൊ​ൽ​ക്ക​ത്ത​യി​ലെ ഷാ​ലി​മാ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ചെ​ന്നൈ സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന 12841 ന​മ്പ​ർ കോ​റ​മാ​ണ്ഡ​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ച​ര​ക്ക് തീ​വ​ണ്ടി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് പ​ത്തോ​ളം കോ​ച്ചു​ക​ൾ പാ​ളം തെ​റ്റി എ​തി​ർ ട്രാ​ക്കി​ൽ വീണു. പി​ന്നാ​ലെ എ​ത്തി​യ യ​ശ്വ​ന്ത്പു​ർ-​ഹൗ​റ എ​ക്സ്പ്ര​സ് ഈ ​ബോ​ഗി​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഈ ​ട്രെ​യി​നി​​ന്റെ നാ​ല് കോ​ച്ചു​ക​ളും പാ​ളം തെ​റ്റി.

ബാലസോര്‍ ജില്ലയിലെ ബ​ഹാ​ന​ഗർ ബ​സാ​ർ സ്റ്റേ​ഷ​നി​ലാ​ണ് വൈ​കി​ട്ട് 7.20ഓ​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്. 350ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. ​മര​ണ സം​ഖ്യ ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. ബാ​ല​സോ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപ​ത്രിയിൽ നി​ര​വ​ധി പേ​രെ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഒ​ഡി​ഷ​യി​ലെ സ്​​പെ​ഷ​ൽ റി​ലീ​ഫ് ക​മീ​ഷ​ണ​ർ സ​ത്യ​ബ്ര​ത സാ​ഹൂ പ​റ​ഞ്ഞു. പാ​ളം തെ​റ്റി​യ കോ​ച്ചു​ക​ൾ​ക്ക​ടി​യി​ൽ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ സ​ഹാ​യി​ക്കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ളും രം​ഗ​ത്തു​ണ്ട്. അ​പ​ക​ടം രാ​ത്രി​യാ​യ​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പ്ര​തി​സ​ന്ധി നേ​രി​ട്ടു.

മരിച്ച 50 പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 10 ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​റി​യി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ​ക്ക് ര​ണ്ട് ല​ക്ഷ​വും നി​സാ​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50000 രൂ​പ​യും നൽകും. മ​ന്ത്രി സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ഹാ​യി​ക്കാ​ൻ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി പ്ര​ത്യേ​ക സം​ഘ​ത്തെ സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ചു. റ​വ​ന്യൂ മ​ന്ത്രി പ്ര​മീ​ള മ​ലി​ക്കി​നോ​ടും സ​ത്യ​ബ്ര​ത സാ​ഹൂ​വി​നോ​ടും അ​പ​ക​ട സ്ഥ​ല​ത്തേ​ക്കെ​ത്താ​ൻ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് നി​ർ​ദേ​ശം ന​ൽ​കി.

ദു​രി​താ​ശ്വാ​സ ട്രെ​യി​നു​ക​ളും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഒ​ഡി​ഷ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ നാ​ല് യൂ​നി​റ്റു​ക​ളും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ മൂ​ന്ന് യൂ​നി​റ്റു​ക​ളും 60 ആം​ബു​ല​ൻ​സു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ണ്ട്. പ്ര​ദേ​ശ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്കു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. ചി​ല ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും അ​പ​ക​ട​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Train CancelledOdisha train tragedy
News Summary - 18 Trains Cancelled, 7 Diverted After Big Train Accident In Odisha
Next Story