Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപതിനെട്ടുകാരിയെ...

പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി പീഡിപ്പിച്ചു; മൂന്നു പേർക്കെതിരെ കേസ്​

text_fields
bookmark_border
പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി പീഡിപ്പിച്ചു; മൂന്നു പേർക്കെതിരെ കേസ്​
cancel

ജയ്​പൂർ: രാജസ്​ഥാനിലെ ഗുരുഗ്രാമിൽ 18കാരിയെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി ഏഴു മാസത്തോളം കൂട്ട ബലാൽസംഗത്തിന്​ ഇരയാക്കിയ സംഭവത്തിൽ മൂന്നു പേരെ തിരിച്ചറിഞ്ഞു. ഇവർക്കെതിരെ കേസെടുത്തതായി പൊലീസ്​ അറിയിച്ചു. മുകേഷ്​, ശിവ, ദർബാർ എന്നിവർക്കെതിരെയാണ്​ കേസെടുത്തിരിക്കുന്നത്​. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ്​ പൊലീസ്​. 

പെൺകുട്ടിയെ കഴിഞ്ഞ ഡിസംബറിൽ പ്രതികൾ ഒടിയ ഖേര ഗ്രാമത്തിൽ നിന്ന്​ കത്തി കാണിച്ച്​ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന്​ പരാതിയിൽ പറയുന്നു. തന്നെ ഗുജറാത്തിലേക്ക്​ കടത്തിക്കൊണ്ടു പോവുകയും അവിടെ ഒരു ഒറ്റപ്പെട്ട ഭാഗത്ത്​ തടവിൽ പാർപ്പിച്ച്​ ബലാൽസംഗത്തിനിരയാക്കുകയുമായിരുന്നെന്ന്​ പെൺകുട്ടി പറഞ്ഞു. 

ഗുജറാത്തിൽ നിന്ന്​ പെൺകുട്ടിയെ രാജസ്​ഥാനിലേക്ക്​ കൊണ്ടു വരികയു​ം അവി​െട ഒരു കെട്ടിടത്തിൽ മുറിയിൽ പൂട്ടിയിടുകയുമായിരുന്നു. അവി​െട വെച്ചും പീഡനം തുടർന്നു. പിന്നീട്​ ഹരിയാനയിലെ വാസിറാബാദിലേക്ക്​കൊണ്ടു പോകാനൊരുങ്ങി ഇതിനിടെ പെൺകുട്ടി പ്രതികളിൽ നിന്ന്​ രക്ഷപ്പെട്ട്​ പുറത്തു ചാടി വീട്ടിലെത്തുകയും നടന്ന കാര്യങ്ങൾ വീട്ടുകാ​രോട്​ വിശദീകരിക്കുകയുമായിരുന്നു. തുടർന്നാണ് പൊലീസിൽ​ പരാതി നൽകിയത്​. അതേസമയം പെൺകു​ട്ടിയുടെ രക്ഷിതാക്കളുടെ ഭാഗത്തു നിന്ന്​ മകളെ കാണാതായതായി നേരത്തെ പരാതികളൊന്നും ലഭിച്ചിരുന്നില്ലെന്നാണ്​ പൊലീസ്​ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hostageRape Casewomangangrapemalayalam news
News Summary - 18-yr-old woman allegedly abducted, held hostage, gangraped for 7 months-india news
Next Story