നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് 1800 നിരീക്ഷകർ
text_fieldsന്യൂഡൽഹി: ആസന്നമായ മിസോറം, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ഒരുക്കം തുടങ്ങിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇതിനായി നിരീക്ഷകരുടെ യോഗം വിളിച്ചു. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന യോഗത്തിൽ ഐ.പി.എസ്, ഐ.എ.എസ്, ഐ.ആർ.എസ് അടക്കം 1800 സിവിൽ സർവിസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
അഞ്ച് സംസ്ഥാനങ്ങളും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷമാണ് കമീഷൻ നിരീക്ഷകരെ വിളിച്ചുചേർത്തത്. ഡൽഹിയിൽ എത്തിയ 1800 നിരീക്ഷകരെ മിസോറം, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പുകൾക്കായി നിയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ അറിയിച്ചു.
80 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, പ്രത്യേക ഗോത്ര വിഭാഗങ്ങൾ തുടങ്ങിയവർക്ക് വീട്ടിൽനിന്ന് വോട്ടുചെയ്യാനും പ്രത്യേക പോളിങ് സ്റ്റേഷനുകൾ ഒരുക്കാനും ക്രമീകരണം ഏർപ്പെടുത്തും.
സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പ് നിരീക്ഷകർ ബാധ്യസ്ഥരായിരിക്കുമെന്ന് കമിഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.