18000 കോടി രൂപയുടെ സർക്കാർഭൂമി കയേറിയെന്ന് ജമ്മു കാശ്മീർ ഗവൺമെന്റെ്; പിടിച്ചെടുത്ത ഭൂമി ഭൂരഹിതർക്ക് നൽകും
text_fieldsജമ്മു കാശ്മീർ ആരോഗ്യവകുപ്പ് മന്ത്രി
ജമ്മു: കേന്ദ്രഭരണ പ്രദേശത്തിനു കീഴിൽ വരുന്ന 18000 കോടി രൂപയുടെ അനധികൃതമായി കയേറിയ സർക്കാർ ഭൂമി ഒഴിപ്പിക്കാൻ നടപടി തുടങ്ങിയതായി ജമ്മു കാശ്മീർ ഗവൺമെന്റ്. അസംബ്ലിയിൽ ബിജെപി എം.എൽ.എ രാജീവ് ജസ്രോഷ്യയുടെ ചോദ്യത്തിന് മറുപടി പറയവെ റവന്യൂ മന്ത്രിക്ക് വേണ്ടി ആരോഗ്യ മന്ത്രി ഷക്കിന ഇറ്റൂ ആണ് പ്രഖ്യാപനം നടത്തിയത്
"അനധികൃതമായി കയേറ്റം ചെയ്ത ഭൂമിയിൽ 17, 27,241 കാനലും 2,15, 905 ഏക്കർ ഭൂമിയും ഉൾപ്പെടുന്നു. അതിൽ 1539662കാനലും 1,92,457 ഏക്കർ ഭൂമിയും തിരിച്ചു പിടിച്ചു കഴിഞ്ഞു." ഇറ്റൂ പറഞ്ഞു. 13645 കാനലും 12 ഏക്കർ ഭൂമിയും ഇനിയും തിരിച്ചുപിടിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഭൂമി കയേറ്റത്തിൽ ആശങ്ക പ്രകടിപ്പിച്ച ബിജെപി അംഗങ്ങൾ കയേറ്റം ഒഴിപ്പിക്കുന്നതിന് സമയ പരിധി നിശ്ചയിക്കണമെന്ന്ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ തുടങ്ങിയതായി മന്ത്രി മറുപടി പറഞ്ഞു.
സ്വകാര്യ വ്യക്തികൾക്ക് വ്യവസായിക എസ്റ്റേറ്റുകൾ സ്ഥാപിക്കാൻ റവന്യൂ ഡിപ്പാർട്മെന്റെ് ഭൂമി കൈമാറിയിട്ടില്ലെന്നും എന്നാൽ വ്യവസായ വാണിജ്യ വകുപ്പിന്റെ നിർദേശ പ്രകാരം 12, 260 കാനലും മൂന്ന് ഏക്കറും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ വിവിധ ജില്ലകൾക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ പിടിച്ചെടുക്കുന്ന അനധികൃത കയേറ്റ ഭൂമി ഭൂരഹിതർക്ക് കൈമാറുമെന്നും മന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.