2022 ഒക്ടോബർ വരെ 1,83,741 ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു
text_fieldsന്യൂഡൽഹി: കഴിഞ്ഞ ഏതാനും വർഷങ്ങളായി പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന. 2017ൽ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,33,049 ആയിരുന്നു. അഞ്ച് വർഷത്തിന് ശേഷം ഒക്ടോബർ 31 വരെ ഈ വർഷം മൊത്തം 1,83,741 പേർ പൗരത്വം ഉപേക്ഷിച്ചതായി വെള്ളിയാഴ്ച ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. 2015ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,31,489 ആയിരുന്നു. 2016ൽ 1,41,603. 2017ൽ 1,33,049. 2018ൽ 1,34,561. 2019ൽ 1,44,017. 2020ൽ 85,256. 2021ൽ 1,63,370.
ഏതാനും വർഷങ്ങളായി ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരുടെ എണ്ണത്തെക്കുറിച്ചും രേഖാമൂലമുള്ള മറുപടിയിൽ പറയുന്നുണ്ട്. മന്ത്രാലയത്തിന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ ഒഴികെ ഇന്ത്യൻ പൗരത്വം സ്വീകരിച്ച വിദേശ പൗരന്മാരുടെ എണ്ണം 2015ൽ 93ആണ്. 2016 ൽ 153. 2017ൽ 175. 2018ൽ 129. 2019ൽ 113. 2020ൽ 27. 2021ൽ 42. 2022ൽ 60.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.