Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ പ്രതിദിന...

രാജ്യത്ത്​ പ്രതിദിന കോവിഡ്​ കേസുകൾ രണ്ടുലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 1027 മരണം

text_fields
bookmark_border
covid
cancel

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗത്തിൽ രാജ്യം വിറക്കുന്നു. രാജ്യത്ത്​ പ്രതിദിനം റിപ്പോർട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക്​ കടക്കുകയാണ്​. 24 മണിക്കൂറിനിടെ 1,84,372 കേസുകളാണ്​ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തത്​. തുടർച്ചയായി നാലാം ദിവസമാണ്​ രാജ്യത്ത്​ പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടക്കുന്നത്​. എട്ട്​ ദിവസമായി ദിനേന രാജ്യത്ത്​ ലക്ഷത്തിലധികം പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നു.

ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗികളുടെ എണ്ണം 1.38 കോടിയായി. യു.എസ് (3.2 കോടി)​ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള രാജ്യമായി ഇന്ത്യ മാറി. ബ്രസീലാണ്​ ഇന്ത്യക്ക്​്​ പിന്നിൽ മൂന്നാമത്​.

1027 മരണങ്ങളാണ്​ കഴിഞ്ഞ ദിവസം റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ മരണസംഖ്യ 1,72,085 ആയി. ആറ്​ മാസത്തിനിടെ ഒരുദിവസം റിപ്പോർട്ട്​ ചെയ്യുന്ന ഏറ്റവും ഉയർന്ന​ മരണ സംഖ്യയാണ്​​.

24 മണിക്കൂറിനിടെ 60000 ത്തിലധികം രോഗികളും 281 മരണങ്ങളുമായി മഹാരാഷ്​ട്രയാണ്​ മഹാമാരി ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്​ഥാനം. മഹാരാഷ്​ട്ര കഴിഞ്ഞാൽ ദക്ഷിണേന്ത്യൻ സംസ്​ഥാനങ്ങളായ കേരളം, കർണാടക, തമിഴ്​നദാട്​, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​.

ലക്ഷക്കണക്കിനാളുകൾ ഒത്തു​ചേരുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടക്കുന്ന കുംഭമേളക്കിടെ 594 കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. 2812പേരാണ്​ നഗരത്തിൽ ചികിത്സയിലുള്ളത്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid indiacorona virus
News Summary - 1.84 Lakh fresh Covid Cases In india 1,027 Deaths In 24 Hours
Next Story