ട്രാക്ടർ റാലിയിലെ അക്രമം: 19 പേർ അറസ്റ്റിലെന്ന് ഡൽഹി പൊലീസ്, 50 പേർ കസ്റ്റഡിയിൽ
text_fieldsറിപ്പബ്ലിക് ദിനത്തിൽ കർഷക പ്രക്ഷോഭത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ട്രാക്ടർ റാലിയിലുണ്ടായ അക്രമങ്ങളിൽ 19 േപരെ അറസ്റ്റ് ചെയ്തെന്ന് ഡൽഹി പൊലീസ്. 50 പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ 25 എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. യോഗേന്ദ്ര യാദവ്, ബി.കെ.യു വക്താവ് രാകേഷ് ടികൈറ്റ്, മേധ പട്കർ എന്നിവരുൾപ്പെടെ 37 കർഷക നേതാക്കളെ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കർഷക സമരത്തിലുണ്ടായ സംഘർഷത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് പൊലീസ് നടപ്പാക്കുന്നത്. സംഘർഷത്തിനിടെ മരിച്ച കർഷകനെതിരെയടക്കം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒാരോ സംഘർഷത്തിലും വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്യാനും നീക്കമുണ്ട്. സംഘർഷത്തിൽ 153 പൊലീസുകാർക്ക് പരിക്കേറ്റുവെന്ന് പൊലീസ് അറിയിച്ചു. കർഷകർ 100 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നും െപാലീസ് ആരോപിക്കുന്നു.
കർഷക സമരത്തെ തുടർന്ന് ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളും തുടരുകയാണ്. ലാൽകില, ജുമ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിലെ മെട്രോ സ്റ്റേഷനുകൾ ഇന്നും അടഞ്ഞു കിടക്കും. മൊൈബൽ ഇന്‍റർനെറ്റ് സേവനവും തടസപ്പെടും. സിംഘു, തിക്രി, ഗാസിപൂർ, മുകാബ്ര ചൗക് എന്നിവിടങ്ങളിലെ ഇന്‍റർനെറ്റ് സേവനമാണ് തടസപ്പെടുക. സംഘർഷത്തെ തുടർന്ന് ഈ പ്രദേശങ്ങളിലെ ഇന്‍റർനെറ്റ് സേവനം ചൊവ്വാഴ്ച ഉച്ചയോടെ നിർത്തിയിരുന്നു. ഇത് തുടരാനാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. ഗാസിപൂർ മണ്ഡി, എൻ.എച്ച് -9, എൻ.എച്ച് -24 റോഡുകൾ ട്രാഫിക് നിയന്ത്രണത്തിന്‍റെ ഭാഗമായി അടച്ചിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.