Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​എ​ൻ.​െ​എ.​എ...

​എ​ൻ.​െ​എ.​എ അ​ന്വേ​ഷി​ക്കു​ന്ന ​െഎ.​എ​സ്​ കേ​സു​ക​ൾ 19

text_fields
bookmark_border
​എ​ൻ.​െ​എ.​എ അ​ന്വേ​ഷി​ക്കു​ന്ന ​െഎ.​എ​സ്​ കേ​സു​ക​ൾ 19
cancel

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയിൽ (എൻ.െഎ.എ) രജിസ്റ്റർ ചെയ്ത ഇസ്ലാമിക് സ്റ്റേറ്റുമായി (െഎ.എസ്) ബന്ധപ്പെട്ട കേസുകളുടെ എണ്ണം 19 ആണെന്ന് കേന്ദ്ര സർക്കാർ പാർലമ​െൻറിൽ അറിയിച്ചു. ഇതിൽ 11 എണ്ണത്തിൽ കുറ്റപ്പത്രം സമർപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ജി. ആഹിർ വ്യക്തമാക്കി. 

രണ്ടു കേസുകൾ കേരളത്തിൽനിന്ന് അഫ്ഗാനിസ്താനിലെ െഎ.എസ് നിയന്ത്രിത മേഖലയിലേക്ക് പോയ 22 പേരെ കാണാതായതുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും യുവാക്കളെ െഎ.എസിലേക്ക് ആകർഷിക്കാനുള്ള ശ്രമം നടത്തിയ കേസിലെ ആരോപിതനാണ് ഷജീർ മംഗലശ്ശേരിയെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. 

2016 ജൂണിൽ ഇയാൾ യു.എ.ഇ വഴി അഫ്ഗാനിലെ െഎ.എസ് നിയന്ത്രിത മേഖലയിലേക്ക് പോയതായും എറണാകുളത്തെ പ്രത്യേക എൻ.െഎ.എ കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാവാറൻറ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. െഎ.എസിലേക്ക് ആളെക്കൂട്ടുന്നതിനായി സൈബർ സാധ്യതകൾ ഏറെ ഉപയോഗപ്പെടുത്തുന്നതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ആ മേഖലയിൽ പ്രത്യേക നിരീക്ഷണം ശക്തമാക്കിയതായി ഹൻസ്രാജ് ജി. ആഹിർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niais case
News Summary - 19 is cases investigate nia
Next Story