ഇതര ജാതിക്കാരനൊപ്പം ഒളിച്ചോടി; പെൺകുട്ടിയെ ബന്ധുക്കൾ മർദിച്ച് റോഡിലൂടെ നടത്തി
text_fieldsഭോപ്പാൽ: ഇതര ഗോത്രവിഭാഗത്തിൽപെട്ട യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ ബന്ധുക്കൾ പിടികൂടി മർദിച്ച് റോഡിലൂടെ നടത്തി. മധ്യപ്രദേശിലെ അലിരാജ്പുർ ജില്ലയിലാണ് സംഭവം. 19 കാരിയാണ് ബന്ധുക്കളുടെ മർദനത്തിന് ഇരയായത്.
പെൺകുട്ടിയെ പുരുഷൻമാർ വടികൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അലിരാജ്പൂരിലെ തേനാച്ചി ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്. അടികൊണ്ട് പുളയുന്ന പെൺകുട്ടി ഉറക്കെ കരയുന്നതും മർദിക്കരുതെന്ന് അപേക്ഷിക്കുന്നതും ദൃശ്യത്തിൽ കാണാം. അടികൊള്ളാതിരിക്കാൻ വേഗത്തിൽ നടക്കുന്നതും പുരുഷൻമാർ പുറകെ വന്ന് വീണ്ടും മർദിക്കുന്നതും ദൃശ്യത്തിലുണ്ട്്.
സംഭവം അംബ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നടന്നതെന്നും എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെയും പിതാവിെൻറയും മൊഴി രേഖപ്പെടുത്തുമെന്നും പരാതിയുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും അലിരാജ്പുർ പൊലീസ് സൂപ്രണ്ട് വിപുൽ ശ്രീവാസ്തവ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.