എസ്.പിയിൽ അഖിലേഷ് തന്നെ ശക്തൻ; 190 എം.എൽ.എമാരുടെ പിന്തുണ
text_fieldsലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് 190 സമാജ് വാദി പാർട്ടി എം.എൽ.എമാരുടെ പിന്തുണ. ആകെയുള്ള 229 എസ്.പി എം.എൽ.എമാരിൽ 190 പേരാണ് അഖിലേഷിനെ പിന്തുണച്ചത്.
തന്‍റെ ശക്തി തെളിയിക്കുന്നതിനായി അഖിലേഷ് കാളിദാസ് മാർഗ് അഞ്ചിലെ വസതിയിൽ രാവിലെ എം.എൽ.എമാരുടെ പ്രത്യേക യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് 190 എം.എൽ.എമാർ പിന്തുണ പ്രഖ്യാപിച്ച് കത്ത് നൽകിയത്.
എസ്.പി അധ്യക്ഷൻ മുലായം സിങ് യാദവിനും എതിരാളിയും അമ്മാവനുമായ ശിവപാൽ യാദവിനും ഞെട്ടൽ ഉളവാക്കുന്ന നീക്കമാണ് അഖിലേഷ് നടത്തിയത്. രാവിലെ എം.എൽ.എമാരുടെ പ്രത്യേക യോഗം മുലായവും വിളിച്ചു ചേർത്തിരുന്നു.
ഇതുകൂടാതെ പാർട്ടി അണികളിലുള്ള തന്‍റെ ശക്തി കാണിക്കുന്നതിന് നാളെ ദേശീയ കൺവൻഷനും അഖിലേഷ് സംഘടിപ്പിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനായി രംഗത്തെത്തിയ മുലായം സിങ് അഖിലേഷ് വിളിച്ച സമ്മേളനം പാർട്ടി വിരുദ്ധമാണെന്നും നേതാക്കളും പ്രവർത്തകരും പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ടു.
അഖിലേഷ് യാദവിനെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് അധ്യക്ഷന്‍ മുലായം സിങ് യാദവ് പുറത്താക്കിയതോടെയാണ് എസ്.പിയിലെ ആഭ്യന്തര കലഹം പൊട്ടിത്തെറിയിലെത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മുലായം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികക്ക് ബദലായി അഖിലേഷ് സ്വന്തം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതാണ് പാർട്ടി നടപടിക്ക് വഴിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.