ഗുജറാത്തിലും കൂട്ട ശിശുമരണം; ഡിസംബറിൽ മാത്രം 196
text_fieldsരാജ്കോട്ട് (ഗുജറാത്ത്): രാജസ്ഥാനിലെ കോട്ട ജെ.കെ. ലോൺ ആശുപത്രിയിൽ കൂട്ടമായി നവജാത ശിശുക്കൾ മരിക്കുന്ന സ ംഭവം ദേശീയതലത്തിൽ ചർച്ചയായതിന് പിന്നാലെ രാജ്യത്തെ നടുക്കി ഗുജറാത്തിലും കൂട്ട ശിശുമരണം.
കഴിഞ്ഞ ഡിസംബറിൽ മാത്രം ഗുജറാത്തിലെ രാജ്കോട്ടിലെ സർക്കാർ ആശുപത്രിയിൽ 111ഉം അഹമ്മദാബാദ് സിവിക് ആശുപത്രിയിൽ 85ഉം ശിശുക്കൾ മരി ച്ചതായാണ് റിപ്പോർട്ട്. 2019ലെ അവസാന മൂന്ന് മാസത്തിൽ മാത്രം 269 ശിശുക്കളാണ് രാജ്കോട്ട് സിവിൽ ഹോസ്പിറ്റല ിൽ മരിച്ചത്. ഒക്ടോബറിൽ 87ഉം നവംബറിൽ 71ഉം ഡിസംബറിൽ 111ഉം ശിശുക്കൾ മരിച്ചതായി ആശുപത്രി സൂപ്രണ്ട് മനീഷ് മേത്ത പറ ഞ്ഞു.
നവജാത ശിശുക്കളെ പരിചരിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രിയിലില്ല എന്നതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ‘ചികിത്സ തേടി വരുന്ന രോഗികളുടെ എണ്ണം വെച്ച് നോക്കുേമ്പാൾ ആശുപത്രിയിൽ സൗകര്യങ്ങൾ കുറവാണ്. ഇത് പരിഹരിക്കാനായി 500 കിടക്കകളുള്ള പുതിയ ആശുപത്രി സർക്കാർ നിർമിക്കുന്നുണ്ട്’- മനീഷ് േമത്ത പറഞ്ഞു. ഡിസംബറിൽ 455 ശിശുക്കളെ പ്രവേശിപ്പിച്ചതിൽ 85 ശിശുക്കൾ മരിച്ചതായി അഹമ്മദാബാദ് സിവിക് ഹോസ്പിറ്റൽ സൂപ്രണ്ട് ജി.എസ്. റാത്തോഡ് വ്യക്തമാക്കി. അതേസമയം, റിപ്പോർട്ടുകളോട് പ്രതികരിക്കാൻ മുഖ്യമന്ത്രിയും രാജ്കോട്ട് വെസ്റ്റ് എം.എൽ.എയുമായ വിജയ് രൂപാണി തയാറായില്ല.
അതിനിടെ, 2019ൽ രാജ്കോട്ടിൽ 1235 ശിശുക്കളും ജാംനഗറിൽ 639 ശിശുക്കളും മരിച്ചതായാണ് റിപ്പോർട്ടുകൾ. നേരത്തേയുള്ള പ്രസവം, പോഷക കുറവ്, ജന്മനായുള്ള രോഗങ്ങൾ, അമ്മമാരുടെ പോഷകാഹാര കുറവ് എന്നിവയാണ് മരണകാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ആശുപത്രിയുടെ എൻ.ഐ.സി.യുവിൽ ഉൾക്കൊള്ളാൻ കഴിയാത്തവിധം കേസുകൾ എത്തുന്നുണ്ടെന്നും രണ്ടര കിലോയിൽ താഴെയുള്ള കുട്ടികളെ പരിചരിക്കാനുള്ള സൗകര്യങ്ങൾ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഓരോ മാസവും 400 വരെ ശിശുക്കളുടെ കേസുകൾ ഇവിടെ എത്തുന്നുണ്ട്. ഇതിൽ നേരത്തേയുള്ള പ്രസവം മൂലവും ജനന സമയത്തെ പോഷക കുറവും മൂലം 80 മുതൽ 90 വരെ ശിശുക്കൾ മരിക്കുകയാണെന്നാണ് കണക്ക്.
സ്വകാര്യ ആശുപത്രികളിൽ നിന്ന് അതിഗുരുതരാവസ്ഥയിലുള്ള ശിശുക്കളെ സർക്കാർ ആശുപത്രിയിലേക്ക് പറഞ്ഞുവിടുന്നത് കൊണ്ടാണ് മരണനിരക്ക് കൂടുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. കോട്ടയിൽ ശിശുമരണങ്ങൾ പതിവായപ്പോൾ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനെതിരെ അത് രാഷ്ട്രീയ ആയുധമാക്കിയ ബി.ജെ.പി ഗുജറാത്തിൽ ശിശുമരണങ്ങൾ വർധിച്ചുവരുന്നതിനെ കുറിച്ച് മൗനത്തിലാണ്.
ജോധ്പൂരിലും ശിശുമരണം
ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിലെ ജെ.കെ ലോൺ ആശുപത്രിയിലേതിനു പുറമെ, ജോധ്പൂരിലും കൂട്ട ശിശുമരണം. കോട്ടയിലെ സംഭവത്തിെൻറ പശ്ചാത്തലത്തിൽ എസ്.എൻ െമഡിക്കൽ കോളജ് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ജോധ്പൂർ ജില്ലയിലെ രണ്ട് സർക്കാർ ആശുപത്രികളിലായി 146 കുഞ്ഞുങ്ങൾ മരിച്ചതായാണ് കണക്ക്.
അതേസമയം, രാജസ്ഥാനിലേത് അന്തർദേശീയ ശിശുമരണ നിരക്കിനോട് സമാനമാണെന്നാണ് പഠനം നടത്തിയ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എസ്.എസ്. റാത്തോഡ് പറയുന്നത്. ഡിസംബറിൽ ജോധ്പൂരിലെ രണ്ട് ആശുപത്രികളിലായി 4,689 നവജാത ശിശുക്കളെ പ്രവേശിപ്പിച്ചതായും ഇതിൽ 3002 കുഞ്ഞുങ്ങൾ അത്യാഹിത വിഭാഗത്തിലായിരുന്നുവെന്നും അതിൽ 146 കുട്ടികൾ ആണ് മരിച്ചതെന്നും റാത്തോഡ് കൂട്ടിച്ചേർത്തു. ഇതിൽ കൂടുതൽ കുട്ടികളും മരിച്ചത് സമീപത്തെ ജില്ലാ ആശുപത്രികളിൽനിന്ന് ഗുരുതരനിലയിൽ എത്തിച്ചവരാണെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.