സിഖ് വിരുദ്ധ കലാപം: 186 കേസുകൾ പുനഃരന്വേഷിക്കണം- സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഇന്ദിര ഗാന്ധിയുടെ വധത്തെതുടർന്ന് 1984ലുണ്ടായ സിഖ്വിരുദ്ധ കലാപത്തിെൻറ ഇരകൾക്ക് നീതിയുടെ വെളിച്ചവുമായി സുപ്രീംകോടതി. കേന്ദ്രസർക്കാർ നിയോഗിച്ച പ്രത്യേകസംഘം അന്വേഷിക്കാതെ അവസാനിപ്പിച്ച 186 കേസുകൾ വീണ്ടും പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള െബഞ്ച് വ്യക്തമാക്കി.
വിരമിച്ച ഹൈകോടതി ജഡ്ജിയായിരിക്കും മൂന്നംഗ പ്രത്യേക അന്വേഷണസംഘം അധ്യക്ഷൻ. സർവിസിലുള്ളതും വിരമിച്ചതുമായ െഎ.പി.എസ് ഒാഫിസർമാരായിരിക്കും മറ്റു രണ്ടംഗങ്ങൾ. അംഗങ്ങളെക്കുറിച്ച് നിർദേശം സമർപ്പിക്കാൻ െബഞ്ച് കേന്ദ്രേത്താട് ആവശ്യപ്പെട്ടു.
വേണ്ടത്ര അന്വേഷണമില്ലാതെയാണ് പ്രത്യേകസംഘം 186 കേസുകൾ അവസാനിപ്പിച്ചതെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പുനഃപരിശോധന.
കലാപക്കേസുകളുടെ പുനരന്വേഷണത്തിന് 2015ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം െഎ.പി.എസ് ഒാഫിസർ പ്രമോദ് അസ്താനയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെ നിയമിച്ചത്. അന്വേഷിച്ച 250 കേസുകളിൽ 241 എണ്ണത്തിൽ പുനരന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സംഘം റിപ്പോർട്ടുനൽകിയതായി കേന്ദ്രം അറിയിച്ചിരുന്നു. ഇൗ റിപ്പോർട്ട് പരിശോധിക്കാൻ കഴിഞ്ഞ ആഗസ്റ്റിൽ സുപ്രീംേകാടതി മുൻ ജഡ്ജിമാരായ ജെ.എം.പഞ്ചാലും കെ.എസ്. രാധാകൃഷ്ണനും അടങ്ങിയ മേൽനോട്ട സമിതിയെ ചുമതലപ്പെടുത്തി. സമിതി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുനൽകിയത്.
കലാപത്തിൽ 3325 പേരാണ് കൊല്ലപ്പെട്ടത്, ഡൽഹിയിൽ മാത്രം 2733 പേർ. കോൺഗ്രസ് നേതാക്കളായ ജഗദീശ് ടൈറ്റ്ലർ, സജ്ജൻകുമാർ എന്നിവർ കുറ്റാരോപിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.