Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിഖ് വിരുദ്ധ കലാപം:...

സിഖ് വിരുദ്ധ കലാപം: കമൽനാഥിനെതിരെ എസ്‌.ഐ.ടി അന്വേഷണം

text_fields
bookmark_border
kamalnath
cancel

ന്യൂഡൽഹി: മധ്യപ്രദേശ്​ മുഖ്യമന്ത്രി കമൽനാഥിനെതിരായ സിഖ്​ കലാപക്കേസ്​​ വീണ്ടും അ​​േന്വഷിക്കാൻ കേന്ദ്ര ആഭ്യ ന്തര മന്ത്രാലയം അനുമതി നൽകി. മധ്യപ്രദേശ്​ കോൺഗ്രസിലെ രൂക്ഷമായ ഭിന്നത പരിഹരിക്കാൻ കമൽനാഥിനെയും എതിരാളി ജ്യോ തിരാദിത്യ സിന്ധ്യയെയും ഡൽഹിക്ക്​ വിളിപ്പിച്ചതിനിടയിലാണ്​ ആഭ്യന്തര മന്ത്രാലയത്തി​​െൻറ പുതിയ നീക്കം.

തങ്ങളുടെ ആവശ്യപ്രകാരമാണ്​ കമൽനാഥിനെതിരായ കലാപ കേസ്​ വീണ്ടും അന്വേഷിക്കാൻ അനുമതി നൽകിയതെന്ന്​ ഡൽഹിയിലെ ശിരോമണി അകാലിദൾ എം.എൽ.എ മഞ്​ജീന്ദർ സിങ്​ സിർസ പറഞ്ഞു. കമൽനാഥിനെതിരായ അ​േന്വഷണത്തിന്​ പ്രത്യേക അന്വേഷണ സംഘം (എസ്​.​െഎ.ടി) ഉണ്ടാക്കുമെന്നും സിർസ പറഞ്ഞു. കമൽനാഥിനെ മുഖ്യമന്ത്രിപദത്തിൽ തുടരാൻ കോൺഗ്രസ്​ അന​ുവദിക്ക​ുന്നതിനെ സിർസ വിമർശിച്ചു.

ന്യൂഡൽഹിയിലെ റകബ്​ഗഞ്ച്​ ഗുരുദ്വാരക്ക്​ സമീപം രണ്ട്​ സിഖുകാരെ ജീവനോടെ കത്തിക്കാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതിൽ കമൽനാഥിന്​ പങ്കുണ്ടെന്നായിരുന്നു പരാതി. ഇതടക്കം ആറ്​ കേസുകൾ എസ്​.​െഎ.ടി വീണ്ടും അന്വേഷിക്കും. കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി, കമൽനാഥിനെ മുഖ്യമന്ത്രി സ്​ഥാനത്തുനിന്ന്​ പുറത്താക്കണമെന്ന്​ അകാലിദൾ നോവ്​ സുഖ്​ബീർ ബാദൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshkamal nathSIT1984 riots
News Summary - 1984 riots: SIT opens case against Madhya Pradesh CM Kamal Nath
Next Story