93ലെ മുംബൈ സ്ഫോടനം: ഗുജറാത്തിൽ അറസ്റ്റിലായവർ റിമാൻഡിൽ
text_fields93ലെ മുംബൈ സ്ഫോടനം: ഗുജറാത്തിൽ അറസ്റ്റിലായവർ റിമാൻഡിൽമുംബൈ: 1993ലെ മുംബൈ സ്ഫോടന പരമ്പര കേസിൽ അറസ്റ്റിലായ നാലു പേരെ പ്രത്യേക കോടതി ജൂലൈ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
കഴിഞ്ഞമാസം 21ന് ഗുജറാത്ത് ഭീകരവിരുദ്ധസേന സി.ബി.ഐക്ക് കൈമാറിയ അബൂബക്കർ, സയ്യിദ് ഖുറൈശി, മുഹമദ് ശുഹൈബ് ഖുറൈശി, യൂസുഫ് ഭട്കൽ എന്ന യൂസഫ് ഇസ്മായിൽ ശൈഖ് എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇവരുടെ കസ്റ്റഡി സി.ബി.ഐ രണ്ടാഴ്ച നീട്ടിചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
അറസ്റ്റിലായവർ ഗൂഢാലോചനയിൽ പങ്കാളികളാണെന്നും കേസിൽ പിടികിട്ടാപ്പുള്ളികളായ ദാവൂദ് ഇബ്രാഹീം, ടൈഗർ മേമൻ എന്നിവരെ കുറിച്ച് ഇവരിൽനിന്ന് അറിയാനുണ്ടെന്നും സി.ബി.ഐ കോടതിയിൽ പറഞ്ഞു. ദുബൈയിലെ വൈറ്റ് ഹൗസിൽ ദാവൂദ് പങ്കെടുത്ത ഗൂഢാലോചന യോഗത്തിൽ ഇവരുമുണ്ടായിരുന്നതായും സി.ബി.ഐ അവകാശപ്പെട്ടു. 95ൽ നടുവിട്ട നാലു പേർക്കുമെതിരെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അഹ്മദാബാദ് വിമാനത്താവളത്തിൽവെച്ചാണ് ഇവരെ ഗുജറാത്ത് എ.ടി.എസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.