കോവിഡ് ഉയർന്നുതന്നെ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.58 ലക്ഷം പേർക്ക്, 385 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് 24മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2.58ലക്ഷം പേർക്ക്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് അഞ്ചുശതമാനം കുറവ് രേഖപ്പെടുത്തി. 2,58,089 ആണ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. 8,209 ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തു. 19.65 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
16,56,341 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,51,740പേർ രോഗമുക്തി നേടുകയും ചെയ്തു. 94.27 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് ഇതുവരെ 157.20 കോടി ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹരാഷ്ട്രയാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം. 24 മണിക്കൂറിനിടെ 41,327 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 1738 ഒമിക്രോൺ കേസുകളും മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. രാത്രികാല കർഫ്യൂ, വാരാന്ത്യ ലോക്ഡൗൺ തുടങ്ങിയവയാണ് ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.