രാജ്യത്ത് രണ്ടരലക്ഷത്തിലധികം കോവിഡ് കേസുകൾ; 402 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തതത് രണ്ടരലക്ഷത്തിലധികം കോവിഡ് കേസുകൾ. 2,68,833 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 16.6 ശതമാനമായി.
14,17,820 പേരാണ് ചികിത്സയിലുള്ളത്. 1,22,684 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 94.83 ശതമാനമാണ് രോഗമുക്തി നിരക്ക്.
24 മണിക്കൂറിനിടെ 402പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,85,752 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ഒമിക്രോണ്‍ തരംഗം മാര്‍ച്ച് മാസത്തോടെ കുറയാന്‍ സാധ്യതയുണ്ടെന്ന് പൊതുജനാരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഡെല്‍റ്റ വകഭേദത്തേക്കാളും വേഗത്തിലാണ് ഒമിക്രോണിന്റെ വ്യാപനമെന്ന് ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കല്‍ അഡൈ്വസറി സംഘത്തിന്റെ ചെയര്‍മാനായ അനുരാഗ് അഗര്‍വാള്‍ പറഞ്ഞു. ഡെല്‍റ്റ വകഭേദത്തേക്കാളും വേഗതയാര്‍ന്ന ഒമിക്രോണ്‍ വ്യാപനത്തിന് തെളിവുകളുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. 6041ആണ് രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.