Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2019 11:25 AM IST Updated On
date_range 14 Jun 2019 11:25 AM ISTസമൂഹമാധ്യമങ്ങളിൽ വർഗീയ പ്രചരണം; അസമിൽ ബി.ജെ.പി ഐ.ടി സെൽ അംഗം അറസ്റ്റിൽ
text_fieldsbookmark_border
ഗുവാഹതി: സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ പരമാർശങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ബി.ജെ.പി ഐ.ടി സെൽ അംഗം അറസ്റ്റിൽ. അസമില െ മൊറിഗോൺ ജില്ലയിൽ നിന്നുള്ള നുതു ബോറയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാളിനെ ലക്ഷ്യം വെച്ചുള്ള വർഗീയ പരമാർശങ്ങളാണ് ഇയാൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
പരാമർശങ്ങൾ പ്രചരിപ്പിച്ച മൂന്ന് പേരെയും ഇയാളോടൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് പെരുകിവരുന്ന മുസ് ലിം കുടിയേറ്റക്കാരെ സർക്കാർ നിയന്ത്രിക്കുന്നില്ലെന്ന പ്രചാരണമാണ് നുതു ബോറ നടത്തിയത്.
അതിനിടെ, സമാന രീതിയിൽ പ്രചാരണങ്ങൾ നടത്തിയതിന് ത്രിപുരയിലും ഒരാൾ അറസ്റ്റിലായിട്ടുണ്ട്. വിദ്വേഷ പ്രചരണത്തിന് കേസെടുത്തതിന് ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story