Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2022 6:11 AM GMT Updated On
date_range 25 Sep 2022 6:11 AM GMTആന്ധ്രാപ്രദേശിലെ ആശുപത്രിയിൽ വൻ തീപ്പിടിത്തം; രണ്ട് കുട്ടികൾ മരിച്ചു
text_fieldsbookmark_border
തിരുപ്പതി: ആന്ധ്രാപ്രദേശിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു കുട്ടികൾ മരിച്ചു. തിരുപ്പതിയിലെ കാർത്തികേയ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയോടെയാണ് തീപ്പിടിത്തമുണ്ടായത്. സിദ്ധാർഥ് റെഡ്ഡി (12), കാർത്തിക(6) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രഥമിക നിഗമനം. അടുത്തിടെയാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. കുട്ടികളുടെ മാതാപിതാക്കളായ ഡോ. രവിശങ്കർ റെഡ്ഡി, ഡോ. അനന്തലക്ഷ്മി എന്നിവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story