തകർന്നു വീണ 150 വർഷം പഴക്കമുള്ള കെട്ടിടത്തിന്‍റെ അടിയിൽ നിന്ന് കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക് -വിഡിയോ
text_fieldsമീറത്ത്: തകർന്ന് വീണ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കുട്ടികളടക്കമുള്ളവർ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ മീറത്തിലെ സദർ ബസാർ ഏരിയയിലാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഒരു സ്ത്രീയും രണ്ട് കുട്ടികളും നടന്നും മറ്റൊരു കുട്ടി സൈക്കിളിലും ഒരു ബൈക്ക് യാത്രക്കാരനും റോഡിലൂടെ കടന്നു പോയതിന് പിന്നാലെയാണ് കെട്ടിടം തകർന്നടിഞ്ഞത്. ഏതാനും സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ആളുകൾ കടന്നുപോയതും കെട്ടിടം നിലംപൊത്തിയും.
ജൈൻ വിഭാഗക്കാരുടെ ഉടമസ്ഥതയിലുള്ള 150 വർഷത്തോളം പഴക്കമുള്ള കെട്ടിടം തകർന്നുവീഴുന്ന അവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകട ഭീഷണി നിലനിന്ന കെട്ടിടം പൊളിച്ചുനീക്കാൻ കന്‍റോൺമെന്‍റ് ബോർഡ് നിരവധി തവണ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച വൈകീട്ടോടെ കെട്ടിടം തകർന്നുവീഴുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.