റോപ് വേയിൽ കേബ്ൾ കാറുകൾ കൂട്ടിയിടിച്ചു, രണ്ട് മരണം; കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം -വിഡിയോ
text_fieldsറോപ് വേയിൽ കേബ്ൾ കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഝാർഖണ്ഡിലെ ഡിയോഗർ ജില്ലയിലാണ് അപകടം.
ബാബ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തെ ട്രിക്കൂട്ട് ഹിൽസിലെ റോപ്വേയിലാണ് ഞായറാഴ്ച വൈകീട്ട് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് 12 കേബ്ൾ കാറുകൾ റോപ് വേയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവയിൽ കുടുങ്ങിക്കിടക്കുന്ന 48 ആളുകൾക്കായി വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളുപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അപകടമുണ്ടായ ഉടനെ റോപ് വേ ഒാപറേറ്റർമാർ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
ഇന്ത്യയിലെ ഏറ്റവും കുത്തനെയുള്ള റോപ്‌വേകളിൽ ഒന്നാണ് ട്രികൂട്ട് റോപ്‌വേ. ഈ റോപ്‌വേക്ക് 766 മീറ്റർ നീളമുണ്ട്. മലയുടെ ഉയരം 392 മീറ്ററാണ്. നാലുപേർക്ക് വീതം ഇരിക്കാവുന്ന 25 കേബ്ൾ കാറുകളാണ് ഇവിടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.