കോവിഡ് പരത്തിയെന്ന് ആരോപിച്ച് സഫ്ദർജങ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ ആക്രമണം
text_fieldsന്യൂഡൽഹി: കോവിഡ്19 വൈറസ് ബാധ പടർത്തിയെന്ന് ആരോപിച്ച് ഡൽഹിയിലെ ഗൗതം നഗർ പ്രദേശത്ത് താമസിക്കുന്ന ഡോക്ട ർമാർക്കെതിരെ ആക്രമണം. സഫ്ദർജങ് ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടർമാർക്ക് നേരെയാണ് ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്.
രാത്രി ഒമ്പത് മണിക്ക് ശേഷം പഴങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ ഡോക്ടർമാരെ അയാൽവാസികൾ കയ്യേറ്റം ചെയ്യുകയായിരുന്നു. പ്രദേശത്ത് കോവിഡ് വ്യാപിപ്പിച്ചത് ഡോക്ടർമാരാണെന്നും ക്വാറൈൻറയിനിൽ കഴിയാതെ പുറത്തിറങ്ങി നടക്കുകയാണെന്നും ആരോപിച്ച് അയൽക്കാർ ഇവരെ അപമാനിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തു.
ഡോക്ടർമാർ പ്രതികരിച്ചതോടെ അക്രമികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു.
ഡോക്ടർമാരെ സഫ്ദർജങ് ആശുപത്രിയിലെ അടിയന്തര ചികിത്സ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇരുവരുടെ ശരീരത്തിലും പരിക്കുകളുണ്ട്. ഡോക്ടർമാരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.