Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2023 10:44 AM IST Updated On
date_range 28 Jan 2023 10:44 AM ISTഝാർഖണ്ഡിലെ സ്വകാര്യ നഴ്സിങ് ഹോമിൽ തീപിടുത്തം; രണ്ട് ഡോക്ടർമാർ ഉൾപ്പടെ അഞ്ച് മരണം
text_fieldsbookmark_border
ദൻബാദ്: ഝാർഖണ്ഡിലെ സ്വകാര്യ നഴ്സിങ് ഹോമിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഡോക്ടറുൾപ്പടെ അഞ്ച് മരണം. ദൻബാദിലെ നഴ്സിങ് ഹോമിലാണ് തീപിടിത്തമുണ്ടായത്.
നഴ്സിങ് ഹോം നടത്തുന്ന ഡോക്ടർ വികാസ് ഹസ്റ, ഭാര്യ ഡോക്ടർ പ്രേം ഹസ്റ, ബന്ധു സോഹൻ കമാരി, ജോലിക്കാരി താര ദേവി എന്നിവരാണ് മരിച്ചത്. നഴ്സിങ് ഹോമും വീടും ചേർന്ന കെട്ടിടത്തിന്റെ സ്റ്റോർ റൂമിലുണ്ടായ തീപിടുത്തമാണ് അഞ്ച് പേരുടെ ദാരുണാന്ത്യത്തിന് കാരണമായത്.
അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ദൻബാദ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പ്രേം കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story