വണ്ടി കേടായി: സഹായത്തിനെത്തിയ യുവാക്കൾ പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കി
text_fieldsഝാർഖണ്ഡ്: യാത്രക്കിടെ ആളൊഴിഞ്ഞ പ്രദേശത്തുവെച്ച് നിന്നുപോയ ഇരുചക്രവാഹനം ശരിയാക്കുന്നതിനായി സഹായമഭ്യർത്ഥിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ 11 അംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ലോഹർദാഹ പ്രദേശത്താണ് സംഭവം നടന്നത്.
അയൽവാസിക്കൊപ്പം പെൺകുട്ടികൾ യാത്ര ചെയ്തുകൊണ്ടിരിക്കുേമ്പാൾ വിജനമായ പ്രദേശത്തുവെച്ച് സ്കൂട്ടർ ബ്രേക്ക് ഡൗൺ ആവുകയായിരുന്നു. പെൺകുട്ടികൾ സഹായമഭ്യർത്ഥിച്ച് സുഹൃത്തിനെ വിളിച്ചു. ഇയാൾ 11 ഒാളം സുഹൃത്തുക്കളെ പെൺകുട്ടികൾ പറഞ്ഞ സ്ഥലത്തേക്ക് വിടുകയായിരുന്നു. ഇവർ അയൽവാസിയെ മർദിച്ചവശനാക്കി പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കി.
പെൺകുട്ടികളുടെ മൊബൈൽ ഫോണുകളും അക്രമികൾ കൊണ്ടുപോയി. പെൺകുട്ടികളുടെ പരാതിയിൽ സദാർ പൊലീസ് കേസെടുത്ത് പതിനൊന്നു പ്രതികളെയും അറസ്റ്റു ചെയ്തു. പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്ന് പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.