ഉന്നാവിൽ പെൺകുട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരനടക്കം രണ്ടുപേർ പിടിയിൽ
text_fieldsലഖ്നോ: ഉന്നാവിൽ വയലിൽ ദലിത് പെൺകുട്ടികളെ വിഷബാധയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. വിനയ് എന്ന് പേരുള്ള ഒരാളും ഒരു കൗമാരക്കാരനുമാണ് പിടിയിലായത്. പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടികൾക്ക് വിഷം കലർത്തിയ വെള്ളം നൽകിയാണ് കൊലപ്പെടുത്തിയതെന്നും ലഖ്നോ റേഞ്ച് െഎ.ജി ലക്ഷ്മി സിങ് മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ചയാണ് പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികളേയും അസോഹ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബബുഹാര ഗ്രാമത്തിലെ വയലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടികളുടെ വായയിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു. ഗുരുതരാവസ്ഥയിലായ മറ്റൊരു പെൺകുട്ടി കാൺപൂർ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച രണ്ട് പെൺകുട്ടികളുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച്ച സംസ്കരിച്ചു. പൊലീസിന്‍റെയും പ്രാദേശിക അധികാരികളുടെയും വലിയ സംഘത്തെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. വീട്ടിൽ നിന്ന് അകലെയല്ലാത്ത സ്ഥലത്ത് പെൺകുട്ടികളുടെ കുടുംബാംഗങ്ങളുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മൃതദേഹം ചിതയിലേക്കെടുത്തപ്പോൾ പെൺകുട്ടികളിലൊരാളുടെ പിതാവ് ബോധരഹിതനായി വീണിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.