Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജെയ്​ശെ മുഹമ്മദ്​ ഭീകരരെന്ന്​ സംശയിക്കുന്ന രണ്ടുപേർ ഡൽഹിയിൽ പിടിയിൽ
cancel
Homechevron_rightNewschevron_rightIndiachevron_rightജെയ്​ശെ മുഹമ്മദ്​...

ജെയ്​ശെ മുഹമ്മദ്​ ഭീകരരെന്ന്​ സംശയിക്കുന്ന രണ്ടുപേർ ഡൽഹിയിൽ പിടിയിൽ

text_fields
bookmark_border

ന്യൂഡൽഹി: ജെയ്​ശെ മുഹമ്മദ്​ ഭീകരരെന്ന്​ സംശയിക്കുന്ന രണ്ടുപേർ ഡൽഹി പൊലീസി​െൻറ പിടിയിൽ. ജമ്മു കശ്​മിരിലെ ബാരാമുള്ള സ്വദേശികളായ അബ്​ദുൽ ലത്തീഫ്​, അഷ്​റഫ്​ ഖട്ടാന എന്നിവാരാണ്​​ പിടിയിലായത്​. രാജ്യതലസ്​ഥാനത്ത്​ ഇവർ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഡൽഹി പൊലീസ്​ സ്​പെഷൽ സെൽ അറിയിച്ചു.

തിങ്കളാഴ്​ച രാത്രി 10.15ഓടെ മില്ലേനിയം പാർക്കിന്​ സമീപത്തെ സാരയ്​ കാലെ ഖാനിൽനിന്നാണ്​ ഇരുവരും പിടിയിലായതെന്ന്​ ഡൽഹി പൊലീസ്​ അറിയിച്ചു. ഇവരിൽനിന്ന്​ രണ്ടു സെമി ഓ​ട്ടോമാറ്റിക്​ തോക്കുകളും 10 തിരകളും കണ്ടെടുത്തു.

ഇരുവരും നേരത്തേ പാക്​ അധീന കശ്​മീരിലേക്ക്​ പോകാൻ ശ്രമിച്ചിരുന്നു. എനാൽ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തുകയായിരുന്നു. ഡൽഹിയിൽ ആക്രമണം നടത്തിയതിന്​ ശേഷം പാകിസ്​താൻ വഴി നേപ്പാളിലേക്ക്​ കടക്കാനായിരുന്നു തീരുമാനമെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi PoliceDelhiJaish-e-Mohammed terrorists
News Summary - 2 Jaish-e-Mohammed terrorists arrested in Delhi
Next Story